സിഡ്നി മലയാളി അസോസിയേഷന്‍റെ കേരള പിറവി ദിനാഘോഷം നവംബർ മൂന്നിന്
Friday, November 2, 2018 5:05 PM IST
സിഡ്‌നി: സിഡ്‌നി മലയാളി അസോസിയേഷന്‍റെ കേരള പിറവി ദിനാഘോഷം നവംബർ മൂന്നിന് (ശനി) നടക്കും. വൈകുന്നേരം 6.30 ന് ബെറാലയിലുള്ള ജൂബിലി ഹാളിൽ സിമ്പോസിയത്തോടു കൂടി ആരംഭിക്കുന്ന പരിപാടിയിൽ "പ്രളയം പിന്നിട്ട് നവകേരളം ' എന്ന വിഷയത്തെ ആസ്പദമാക്കി ലീന മേഴ്‌സി പ്രബന്ധം അവതരിപ്പിക്കും. ചടങ്ങിൽ സിഡ്‌നിയിൽ നിന്നും നടത്തുന്ന പുനർനിർമാണ പ്രവർത്തങ്ങളെ കുറിച്ചുള്ള അവലോകനവും പ്രളയത്തോടനുബന്ധിച്ചു തയാറാക്കിയ ഹൃസ്വ ഡോക്കുമെന്‍ററി പ്രദർശനവും നടക്കും.

വൈവിധ്യമാർന്ന കലാപരിപാടികൾക്കും ഡിന്നറിനും ശേഷം പരിപാടികൾ അവസാനിക്കും. പരിപാടിയിൽ ഓസ്‌ട്രേലിയൻ വരൾച്ചാ ദുരിതാശ്വാസ നിധി ,കൂർഗ് പ്രളയ ദുരിതാശ്വാസ നിധി എന്നിവയിലേക്ക് സമാഹരിച്ച തുക കൈമാറുകയും പ്രവർത്തങ്ങളിൽ സഹകരിച്ച സന്നദ്ധ പ്രവർത്തകരെ ആദരിക്കുകയും ചെയ്യും.

റിപ്പോർട്ട്:ജയിംസ് ചാക്കോ