മലയാള ഭാഷാ പഠന കേന്ദ്രം അധ്യാപകരെ ഡിഎംഎ അനുമോദിച്ചു
Friday, November 2, 2018 5:53 PM IST
ന്യൂഡൽഹി: കേരളപിറവി ദിനം ഡൽഹി മലയാളി അസോസിയേഷൻ, മലയാള ഭാഷാ ദിനമായി ആചരിച്ചു. ആഘോഷ പരിപാടികളിൽ മലയാള ഭാഷാ പഠന കേന്ദ്രത്തിലെ ഡിഎംഎയുടെ കീഴിലെ മലയാളം ഭാഷാധ്യാപകരെ അനുമോദിച്ചു.

മലയാളനാട്ടിലെ മലയാളത്തിന്‍റെ മധുരം പുതു തലമുറയ്ക്ക് പകർന്നു നൽകുന്ന അംബേദ്‌കർ നഗർ-പുഷപ് വിഹാർ, ബദർപ്പൂർ, ദിൽഷാദ് കോളനി, ജനക് പുരി, ജസോല, കരോൾ ബാഗ്-കൊണാട്ട് പ്ലേസ്, ലാജ് പത് നഗർ, മഹിപാൽപൂർ, മയൂർ വിഹാർ ഫേസ്-2, മെഹ്‌റോളി, മോത്തിനഗർ, പശ്ചിമ വിഹാർ, രജൗരി ഗാർഡൻ, ആർ.കെ. പുരം, സൗത്ത് നികേതൻ, വസുന്ധരാ എൻക്ലേവ്, വികാസ് പുരി-ഹസ്ത്സാൽ, വിനയ് നഗർ-കിദ്വായി നഗർ എന്നീ ഡിഎംഎയുടെ ഏരിയകളിലെ 47 അധ്യാപകരെ 'ഗുരുനാഥൻ ഈശ്വരന്‍റെ പ്രതിരൂപം' എന്നു മുദ്രണം ചെയ്‍ത ഫലകങ്ങൾ നൽകി ആദരിച്ചു.

ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടന്ന ചടങ്ങുകൾ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്‍റ് സി.എ. നായർ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ വൈസ് പ്രസിഡന്‍റുമാരായ സി. കേശവൻകുട്ടി, വിനോദിനി ഹരിദാസ്, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡീഷണൽ ജനറൽ സെക്രട്ടറി കെ.പി.എച്ച്‌. ആചാരി, ട്രഷറർ സി.ബി. മോഹനൻ, ജോയിന്‍റ് ട്രഷറർ കെ.ജെ.ടോണി, ഇന്‍റേണൽ ഓഡിറ്റർ ആർ.ജി. കുറുപ്പ്, ജോയിന്‍റ് ഇന്‍റേണൽ ഓഡിറ്റർ പി.എൻ. ഷാജി, റിസോഴ്സ്‌ കമ്മിറ്റി കൺവീനർ എൻ.സി. ഷാജി, മലയാള ഭാഷാ പഠന കേന്ദ്രം വൈസ് പ്രസിഡന്‍റ് ഒ.ഷാജികുമാർ, ജോയിന്‍റ് സെക്രട്ടറി അനിലാ ഷാജി, ട്രഷറർ അജികുമാർ മേടയിൽ, ജ്യോതിഷി ഡോ. ടി.ആർ.ജയപ്രകാശ് കുട്ടി എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി