പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
Saturday, November 3, 2018 4:46 PM IST
പെർത്ത്: പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് (പ്യൂമ) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി റോജോ തോമസ് (പ്രസിഡന്‍റ്), ജിസ്‌മോൻ ജോസ് (വൈസ് പ്രസിഡന്‍റ്), ബേസിൽ ആദായി (സെക്രട്ടറി), ലിജു പ്രബാദ് (ജോയിന്‍റ് സെക്രട്ടറി), ഐൻസ്റ്റി സ്റ്റീഫൻ (ട്രഷറർ) എന്നിവരേയും സ്‌പോർട്സ് സെക്രട്ടറിയായി അഭിലാഷ് ഗോപിദാസനെയും വാർഷിക ഓഡിറ്ററായി ബാബു ജോൺ, സുനിൽ ലാൽ സാമുവേൽ ,ദീപൻ ജോർജ് എന്നിവരെയും ആർട്സ് സെക്രട്ടറിയായി റിച്ചി ജോണും ആർട്ട് കോഓർഡിനേറ്റർമാരായി ഡോഫിത മാത്യുവിനേയും ടെസി സുരാജിനെയും യോഗം തെരഞ്ഞെടുത്തു.

ഒക്ടോബർ 20 ന് കാടിനിയ കമ്യൂണിറ്റി സെന്‍ററിൽ നടന്ന വാർഷിക പൊതുയോഗമാണ് 2018 -2019 കാലഘട്ടത്തേക്കുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തത്. മുൻ പ്രസിഡന്‍റ് ബാബു ജോണിന്‍റെ അധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ മുൻ സെക്രട്ടറി രവീഷ് ജോൺ വാർഷിക റിപ്പോർട്ടും മുൻ ട്രഷറർ ദീപം ജോർജ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

നാട്ടിലെ പ്രളയ ദുരിതത്തിൽ അകപ്പെട്ട സഹോദരങ്ങൾക്ക് കൈത്താങ്ങായി പ്യൂമയുടെ നേതൃത്വത്തിൽ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിലയിലേക്ക് കൈമാറി. സംഘടനയുടെ ചാരിറ്റി പ്രവർത്തനത്തിന്‍റെ ഭാഗമായി കഴിഞ്ഞവർഷം എറണാകുളം ജില്ലയിൽ പോത്താനിക്കാടുള്ള ജ്യോതിമണിക്കും കുടുംബത്തിനും ഒരു സ്‌നേഹവീട് പൂർത്തിയാക്കി കൊടുക്കാൻ പ്യൂമക്ക് സാധിച്ചു .

റിപ്പോർട്ട്: ജോസ് എം. ജോർജ്