വിനോദ് കൊല്ലംകുളം കത്തോലിക്കാ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്ക്
Sunday, November 4, 2018 5:46 PM IST
ടൗണ്‍സ്‌വില്ലെ : സീറോ മലബാര്‍ സഭയുടെ സമുദായ സംഘടനയായ കാത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ ഓസ്‌ട്രേലിയയില്‍ ഏകോപിപ്പിക്കുന്നതിനും ഊര്‍ജിതമാക്കുന്നതിനും മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ദേശീയതലത്തില്‍ രൂപപ്പെടുത്തുന്ന കമ്മറ്റിയിലേക്ക് വിനോദ് കൊല്ലംകുളം തിരഞ്ഞെടുക്കപ്പെട്ടു.

ടൗണ്‍സ്‌വില്ലെയില്‍ നടന്ന കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രഥമ മീറ്റിങ്ങില്‍ വച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്.സഭയുടെ ശുശ്രുഷയില്‍ പങ്കുചേരാനും സഭാ സംരക്ഷണയജ്ഞത്തില്‍ ജാഗ്രതയോടെ സമൂഹത്തില്‍ ഇടപെടാനും കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിന് സാധിക്കണമെന്ന് രൂപത വികാരി ജനറാള്‍ മോണ്‍ ഫ്രാന്‍സിസ് കോലഞ്ചേരി തദവസരത്തില്‍ പറഞ്ഞു.എല്ലാ ഓസ്‌ട്രേലിയന്‍ നഗരങ്ങളിലും സീറോമലബാര്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുവാനും വളര്‍ത്തുവാനുമുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നു സംസ്ഥാന കമ്മറ്റി അംഗം വിനോദ് കൊല്ലംകുളം, വികാരി ജനറാള്‍ മോണ്‍ ഫ്രാന്‍സിസ് കോലഞ്ചേരി എന്നിവര്‍ അറിയിച്ചു.