"ത​ണ​ൽ ’ സ്നേ​ഹ​സം​ഗ​മം ന​വം​ബ​ർ 24ന്
Wednesday, November 7, 2018 2:57 AM IST
സി​ഡ്നി: വി​ശ്ര​മ ജീ​വ​ത​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ച പ്രി​യ​പ്പെ​ട്ട​വ​ർ​ക്കാ​യി സി​ഡ്നി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഒ​രു​ക്കു​ന്ന മൂ​ന്നാ​മ​ത് സ്നേ​ഹ​സം​ഗ​മം "ത​ണ​ൽ ’ ന​വ​ന്പ​ർ 24 ശ​നി​യാ​ഴ്ച ബെ​റാ​ല ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ക്ക​പ്പെ​ടും.

രാ​വി​ലെ പ​തി​നൊ​ന്നി​നു ആ​രം​ഭി​ക്കു​ന്ന സം​ഗ​മ​ത്തി​ൽ സൗ​ഹൃ​ദ​ങ്ങ​ളെ പു​തു​ക്കു​വാ​നും ഓ​ർ​മ്മ​ക​ളു​ടെ തീ​ര​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​വാ​നു​മു​ള്ള അ​വ​സ​ര​ത്തി​നൊ​പ്പം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. നാ​ട്ടി​ൽ നി​ന്നും സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യി​ട്ടു​ള്ള മാ​താ​പി​താ​ക്ക​ൾ​ക്കും ഈ ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. വാ​ഹ​ന സൗ​ക​ര്യം ആ​വ​ശ്യ​മു​ള്ള​വ​ർ മു​ൻ​കൂ​ട്ടി ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ക്കേ​ണ്ട​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കെ.​പി. ജോ​സ് 0419306202, ജോ​ർ​ജ് പ​ണി​ക്ക​ർ 0418119834 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: ജെ​യിം​സ് ചാ​ക്കോ