ജനസംഖ്യാ ഘടന: കേരളത്തിന് മാതൃക നോർവെ
Wednesday, November 7, 2018 11:24 PM IST
ബർലിൻ: ജനസംഖ്യാ ഘടനയുടെ കാര്യത്തിൽ കേരളം നോർവെയെ മാതൃകയാക്കുന്നതായി പഠന റിപ്പോർട്ട്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉയർന്ന സാന്പത്തിക സ്ഥിതിയിലുള്ള കേരള ജനത 2031 ആകുന്പോഴേക്ക് പ്രായമേറിയതാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

കേരളത്തിലെ ജനസംഖ്യയിൽ ഭൂരിഭാഗവും 40 വയസിനു മുകളിലും ദക്ഷിണ ഉത്തര സംസ്ഥാനങ്ങളിലെ ജനങ്ങളുടെ പ്രായത്തിൽ കാര്യമായ അന്തരമുണ്ടാവുകയും ചെയ്യുമെന്നു പഠനം വ്യക്തമാക്കുന്നു. നോർവെയിൽ ഇപ്പോഴുള്ള മുതിർന്ന പൗരൻമാരുടെ അതേ അനുപാതമാകും 2031 ൽ കേരളത്തിൽ.

ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങളെക്കാളേറെയാകും കേരളത്തിലെയും തമിഴ്നാട്ടിലെയും മറ്റും ജനങ്ങളുടെ ശരാശരി പ്രായം. പത്തു വർഷത്തിനു ശേഷം യൂറോപ്യൻ രാജ്യങ്ങളിലെ ഇപ്പോഴത്തെ സ്ഥിതിയാകും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കെന്നും പഠനത്തിൽ പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ