ഡാളസിൽ സാംസ്കാരിക സമ്മേളനം നവംബർ 10 ന്
Wednesday, November 7, 2018 11:30 PM IST
ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെ സാംസ്കാരിക സമ്മേളനം നവംബർ 10 ന് (ശനി) വൈകുന്നേരം നാലിന് ഗാർലാൻഡ് ബ്രോഡ് വേയിലുള്ള അസോസിയേഷൻ ഓഫീസിൽ നടക്കും.

പ്രശസ്ത സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ സാംസ്കാരിക സമ്മേളനത്തിനു നേതൃത്വം നൽകും. "നവ കേരളം ; ഭാഷയും, സമൂഹവും " എന്ന വിഷയത്തിൽ ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്. കേരള ലിറ്റററി സൊസൈറ്റി യുടെ സ്വീകരണവും ഉണ്ടായിരിക്കും.

പ്രസിഡന്‍റ് റോയ് കൊടുവത്തു്, കെഎൽഎസ് പ്രസിഡന്‍റ് സാഹിത്യകാരനുമായ ജോസ് ഓച്ചാലിൽ,കെഎൽഎസ് മുൻ പ്രസിഡന്‍റും നോവലിസ്റ്റുമായ എബ്രഹാം തെക്കേമുറി, പ്രശസ്ത പത്ര പ്രവത്തകൻ പി.പി. ചെറിയാൻ തുടങ്ങിയ ഒട്ടേറെ പ്രമുഖർ പങ്കെടുക്കും.