അംഗപരിമിതർക്ക് പ്രത്യേക സൗകര്യം
Thursday, November 8, 2018 1:19 AM IST
ബംഗളൂരു: അംഗപരിമിതർക്ക് വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. വോട്ട് ചെയ്യാൻ താത്പര്യമറിയിച്ച അംഗപരിമിതരായ വോട്ടർമാരെ വീട്ടിൽ നിന്നും ബൂത്തിലേക്കും തിരിച്ചും എത്തിക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയത്. നടക്കാൻ കഴിയാത്തവർക്ക് വീൽചെയർ സൗകര്യവും കാഴ്ചപരിമിതർക്ക് ബ്രെയിൽ ലിപി സംവിധാനവും ബൂത്തുകളിൽ പ്രത്യേക ക്യൂവും ഏർപ്പെടുത്തിയിരുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ അംഗപരിമിതർക്ക് വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സൗകര്യമൊരുക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിൽ ഈവർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഈ സൗകര്യം ഏർപ്പെടുത്താനാണ് തീരുമാനം.