റോമില്‍ ഒഐസിസി ഇറ്റലിയുടെ കുടുംബ സംഗമവും മെംബർഷിപ്പ് കാമ്പയിനും 11 ന്
Thursday, November 8, 2018 7:23 PM IST
റോം: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (KPCC) പ്രവാസി പോഷക സംഘടനയായ ഒഐസിസി (Overseas Indian Cultural Congress) ഇറ്റലിയുടെ നേതൃത്വത്തില്‍ റോമില്‍ കുടുംബ സംഗമവും മെംബര്‍ഷിപ്പ് കാന്പയിനും സംഘടിപ്പിക്കുന്നു. നവംബര്‍ 11 ന് (ഞായർ) രാവിലെ 10.30 മുതല്‍ കോര്‍ണേലിയയില്‍ വിയ ഫ്രാന്‍സെസ്‌കോ ആല്‍ബെര്‍ഗോട്ടി-75 ലാണ് ചടങ്ങുകൾ.

ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ് അധികാരത്തില്‍ വരേണ്ടത് രാജ്യത്തിന്‍റെ നിലനില്‍പ്പിന്‍റെ ആവശ്യമാണ്. പ്രവാസികളായ കോണ്‍ഗ്രസുകാരുടെ കൂട്ടായ പ്രവര്‍ത്തനം ഈ ഘട്ടത്തില്‍ പാര്‍ട്ടിക്ക് കരുത്ത് പകരും എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

വിവരങ്ങള്‍ക്ക്: ജോര്‍ജ്, ബോബന്‍, ഷൈന്‍.

റിപ്പോർട്ട്: ജെജി മാത്യു മാന്നാര്‍