മെൽബണിൽ മലയാള സിനിമ "ഡ്രാമ' നവംബർ 10 ന്
Thursday, November 8, 2018 10:36 PM IST
മെൽബൺ: പ്രശസ്ത സംവിധായകൻ രഞ്ജിത്തിന്‍റെ തൂലികയിൽ പിറന്ന ഏറ്റവും പുതിയ ചിത്രം ഡ്രാമ നവംബർ 10നു മെൽബണിൽ പ്രദർശനത്തിനെത്തുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ, അരുന്ധതി നാഗ്, ആശ ശരത് എന്നിവരാണ് പ്രധാന റോളുകൾ കൈകാര്യം ചെയ്യുന്നത്.

ഫൈവ് സ്റ്റാര്‍ മൃതസംസ്കാരത്തെ “ചുറ്റിപ്പറ്റിയുള്ള കഥയുമായാണ് “ഡ്രാമാ” എന്ന ചിത്രം എത്തുന്നത്. ഓസ്‌ട്രേലിയയിലെ മലയാളീ സമൂഹത്തിന്‍റെ ജീവിതവുമായി ചേർത്ത് വയ്ക്കാവുന്ന സംഭവവികാസങ്ങളുമായി കഥ പറയുന്ന ഈ ചിത്രം ലണ്ടൻ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. മൃതസംസ്കാര കർമങ്ങൾ പ്രൊഫഷണലായി ചെയ്യുന്ന ഫ്യൂണറൽ മാനേജ്മെന്‍റ് കൂട്ടത്തെ പരിചയപ്പെടുത്തുന്ന ആദ്യമലയാള സിനിമയാകും ഡ്രാമാ.

ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്‍റണി എന്നീ മൂന്നു സംവിധായകർ കഥാപാത്രങ്ങളാകുന്നു എന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്.

പ്രദർശന വിവരങ്ങൾ:

Shows: 12:00pm, 03:00pm, 06:00pm, 09:00pm
Book Online: https://www.trybooking.com/ZDAJ