റോമിലെ കേരള ലത്തിൻ സമൂഹം തീർഥാടനം നടത്തി
Friday, November 9, 2018 4:27 AM IST
റോം: കേരള ലത്തിൻ കത്തോലിക്ക ഇടവകയായ വിശുദ്ധ ഫ്രാൻസീസ് സേവ്യർ ദേവലായത്തിന്‍റെ ആഭിമുഖ്യത്തിൽ വിശ്വാസികൾ റോമിലെ വിശുദ്ധ സ്ഥലങ്ങളിൽ തീർഥാടനം നടത്തി. വികാരി ഫാ. സനു ഔസേഫിന്‍റെ നേതൃത്വത്തിൽ സന്യസ്തരും വിശ്വാസികളും ഉൾപ്പെടെ ഇരുന്നൂറോളം മലയാളികൾ പങ്കെടുത്തു.

റോമിലെ പ്രമുഖ തീർഥാടന കേന്ദ്രമായ സുബിയാകോയിൽ സന്ദർശനം നടത്തിയ സംഘം, തിവോളിയിലെ വില്ലാ ദിഎസ്റ്റേയും കണ്ടാണ് മടങ്ങിയത്. മിലറ്റ് രാജപ്പൻ, മാർഗരറ്റ്, ജോൺ, രൂപ, തേരേസിന തുടങ്ങിയ കമ്മിറ്റി അംഗങ്ങൾ തിർഥാടനത്തിന് നേതൃത്വം നൽകി. തീർത്ഥാടനത്തിൽ പങ്കു ചേർന്ന എല്ലാവർക്കും വികാരി നന്ദി അറിയിച്ചു.

റിപ്പോർട്ട്: ജെജി മാത്യു മാന്നാർ