അങ്കമാലി അയൽക്കൂട്ടം ആറാം വാർഷികവും ക്രിസ്മസ് ആഘോഷവും നവംബർ 17 ന്
Friday, November 9, 2018 8:55 PM IST
ബ്രിസ്ബേൻ: അങ്കമാലി അയൽക്കൂട്ടത്തിന്‍റെ ആറാം വാർഷികവും ക്രിസ്മസ് ആഘോഷവും നവംബർ 17ന് (ശനി) വൈകുന്നേരം 4 മുതൽ 10 വരെ ബ്രിസ്ബേൻ നോർത്ത്, കല്ലാങ്കർ കമ്യൂണിറ്റി ഹാളിൽ (1480 അൻസാക് അവന്യു കല്ലാങ്കർ) നടക്കും.

ജിംഗിൾ ബെൽസ് 18 ന്‍റെ ഭാഗമായി അങ്കമാലി അയൽകൂട്ടം കുടുംബാംഗങ്ങളുടെ വിവിധ കലാസാംസ്കാരിക പരിപാടികൾ, ക്രിസ്മസ് കരോൾ, ഗാനമേള തുടങ്ങിയവ നടക്കും. കലാപരിപാടികൾ പങ്കെടുക്കാൻ താത്പര്യമുള്ളവർ കൾച്ചറൽ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.

വിവരങ്ങൾക്ക്: ഷൈനി എസതപാനോട് 0423278715, ഡീന ജോബി 0412571943, പീറ്റർ തോമസ് 0426003903, ജോയ് മൂലൻ 0402644120.

റിപ്പോർട്ട്: ജോളി കരുമത്തി