ബാ​ബു​സാ​പാ​ള​യ മ​ത​ബോ​ധ​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​ന​വും സ്മ​ര​ണി​ക പ്ര​കാ​ശ​ന​വും
Monday, November 12, 2018 10:35 PM IST
ബം​ഗ​ളൂ​രു: ബാ​ബു​സാ​പാ​ള​യ സെ​ൻ​റ് ജോ​സ​ഫ് ഇ​ട​വ​ക​യി​ലെ ഫാ. ​മാ​ത്യു തോ​യ​ലി​ൽ സ്മാ​ര​ക മ​ത​ബോ​ധ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​ന​വും സ്മ​ര​ണി​ക പ്ര​കാ​ശ​ന​വും ഈ​മാ​സം നാ​ലി​ന് ന​ട​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ന്ന ദി​വ്യ​ബ​ലി​യി​ൽ മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​റ​ണി ക​രി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് മ​ത​ബോ​ധ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ​ക​ർ​മം മാ​ർ ആ​ന്‍റണി ക​രി​യി​ൽ നി​ർ​വ​ഹി​ച്ചു. വി​ൻ​സെ​ൻ​ഷ്യ​ൻ സ​ഭ സെ​ൻ​റ് ജോ​സ​ഫ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഫാ. ​മാ​ത്യു ക​ക്കാ​ട്ടു​പി​ള്ളി​ൽ വി​സി ഉ​ദ്ഘാ​ട​ന​ക​ർ​മം നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് വൈ​കു​ന്നേ​രം ഏ​ഴി​നു ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി റ​വ.​ഡോ. ഷി​ൻ​റോ മം​ഗ​ല​ത്ത് വി​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഇ​ട​വ​ക​യി​ലെ പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​ന​വും തി​യോ​ള​ജി ഡി​ഗ്രി കോ​ഴ്സ് ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. പി​തൃ​വേ​ദി പ്ര​സി​ഡ​ൻ​റ് കെ.​ജെ. ബൈ​ജു, ഇ​ട​വ​ക ട്ര​സ്റ്റി സാ​ബു, ജോ​യി വെ​ള്ളാ​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. രാ​ത്രി എ​ട്ടി​ന് എ​യ്മ മ്യൂ​സി​ക് ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ച്ച ബാം​ഗ​ളൂ​ർ വേ​വ്സ് ഗാ​ന​സ​ന്ധ്യ അ​ര​ങ്ങേ​റി.