വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ന​യി​ക്കു​ന്ന കു​ടും​ബ സെ​മി​നാ​ർ യു​കെ​യി​ൽ
Monday, November 12, 2018 10:56 PM IST
ബ്രി​സ്റ്റോ​ൾ: ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ടീം ​ന​യി​ക്കു​ന്ന ഫാ​മി​ലി മോ​ട്ടി​വേ​ഷ​ണ​ൽ സെ​മി​നാ​റു​ക​ൾ ന​വം​ബ​ർ 16 മു​ത​ൽ ഡി​സം​ബ​ർ 9 വ​രെ യു​കെ​യി​ലെ വി​വ​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ത്ത​പ്പെ​ടും.

പേ​ര​ൻ​റിം​ഗ്, സ്ട്രെ​സ് മാ​നേ​ജ്മെ​ന്‍റ്, പ്രാ​യോ​ഗി​ക ജീ​വി​ത വ​ച​ന പാ​ഠ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച്, ഫാ​മി​ലി കൗ​ണ്‍​സി​ലിം​ഗ് രം​ഗ​ത്തെ പ്ര​ഗ​ത്ഭ​രും നാ​ൽ​പ​തി​ലേ​റെ വ​ർ​ഷ​മാ​യി ഫാ​മി​ലി മോ​ട്ടി​വേ​ഷ​ണ​ൽ ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​വ​രു​മാ​യ റ​വ. സി​സ്റ്റ​ർ ഡോ. ​ജോ​വാ​ൻ ചു​ങ്ക​പ്പു​ര​യും സ​ണ്ണി സ്റ്റീ​ഫ​നു​മാ​ണ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

മെ​ഡി​ക്ക​ൽ മി​ഷ​ൻ സ​ന്യാ​സ സ​മൂ​ഹ​ത്തി​ലെ അം​ഗ​വും വേ​ൾ​ഡ് പീ​സ് മി​ഷ​ന്‍റെ ഫാ​മി​ലി മി​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യ റ​വ. സി​സ്റ്റ​ർ. ഡോ. ​ജോ​വാ​ൻ ചു​ങ്ക​പ്പു​ര ന​വം​ബ​ർ 16നു ​ബ്രി​സ്റ്റോ​ൾ സെ​ൻ​റ് ജോ​സ​ഫ്സ് ച​ർ​ച്ചി​ലും 17ന് ​കാ​ർ​ഡി​ഫി​ലും, 18ന് ​ഹാ​മി​ൽ​ട്ട​ണി​ലും, 21ന് ​ഇ​പ്സ്വി​ച്ചി​ലും, 22ന് ​പോ​ർ​ട്ട്സ്മൌ​ത്തി​ലും, 23ന് ​ലി​സ്റ്റ​റി​ലും, 25ന് ​ന്യൂ​കാ​സി​ലി​ലു​മാ​ണ് ക്ലാ​സു​ക​ൾ ന​ൽ​കു​ന്ന​ത്.

വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ചെ​യ​ർ​മാ​നും പ്ര​മു​ഖ ഫാ​മി​ലി കൗ​ണ്‍​സി​ല​റു​മാ​യ സ​ണ്ണി സ്റ്റീ​ഫ​ൻ ന​വം​ബ​ർ 16ന് ​ബ്രി​സ്റ്റോ​ളി​ലും, 24ന് ​യോ​വി​ലും, 25ന് ​ടോ​ണ്‍​ട​ണി​ലും, ഡി​സം​ബ​ർ 1ന് ​ബ്രി​സ്റ്റോ​ൾ ക്നാ​നാ​യ മി​ഷ​നി​ലും, 2ന് ​മാ​ഞ്ച​സ്റ്റ​റി​ലും, 8ന് ​രാ​വി​ലെ 9 മു​ത​ൽ 4 വ​രെ സ്വാ​ൻ​സി​യി​ലും, 6 മു​ത​ൽ 10 വ​രെ ഷെ​ൽ​ട്ട​ൻ​ഹാ​മി​ലും, ഡി​സം​ബ​ർ 9ന് ​ബി​ർ​ക്ക​ൻ​ഹെ​ഡി​ലു​മാ​ണ് ഫാ​മി​ലി മോ​ട്ടി​വേ​ഷ​ണ​ൽ സെ​മി​നാ​റു​ക​ൾ ന​ട​ത്തു​ന്ന​ത്.

കു​ടും​ബ​ജീ​വി​ത​ത്തി​ന്‍റെ പ്രാ​യോ​ഗി​ക ജീ​വി​ത പ്ര​ശ്ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന ഈ ​സു​വ​ർ​ണാ​വ​സ​രം എ​ല്ലാ​വ​രും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് രൂ​പ​താ​ദ്ധ്യ​ക്ഷ​ൻ അ​ഭി. മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ അ​റി​യി​ച്ചു.

കൂ​ടു​ത​ൻ വി​വ​ര​ങ്ങ​ൾ​ക്ക്:

റോ​യി ( ബ്രി​സ്റ്റോ​ൾ ) 0786 2701046
ജോ​ർ​ജ്ജ് സൈ​മ​ണ്‍ ( ബോ​ണ്‍​മൌ​ത്ത് ) 0786 1392825
ബി​നോ​യ് ചാ​ക്കോ ( ബ്രി​സ്റ്റോ​ൾ ) 0742 7154051
ജോ​ളി ( പ്രി​സ്റ്റ​ൻ ) 07908 990369
വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ഓ​ഫീ​സ് (യു​കെ) 0741 7448037

റി​പ്പോ​ർ​ട്ട്: കെ.​ജെ. ജോ​ണ്‍