രാ​ഷ്ട്രീ​യ​ത്തി​ലെ വ​നി​ത​ക​ളു​ടെ കു​റ​വി​നു ന്യാ​യീ​കി​ര​ണ​മി​ല്ല: മെ​ർ​ക്ക​ൽ
Friday, November 16, 2018 11:14 PM IST
ബ​ർ​ലി​ൻ: രാ​ഷ്ട്രീ​യ രം​ഗ​ത്ത് സ്ത്രീ​ക​ൾ ന്യൂ​ന​പ​ക്ഷ​മാ​ണെ​ന്ന വ​സ്തു​ത​യ്ക്ക് ന്യാ​യീ​ക​ര​ണ​മി​ല്ലെ​ന്ന് ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ൽ. ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും ശ​ക്ത​യാ​യ വ​നി​ത​യെ​ന്നു താ​ൻ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​തു പോ​ലും ഇ​ങ്ങ​നെ​യൊ​രു വ​ലി​യ പ്ര​ശ്ന​ത്തി​ൽ നി​ന്നു ശ്ര​ദ്ധ തി​രി​ക്കാ​ൻ ഇ​ട​യാ​ക്ക​രു​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ടെ ലിം​ഗ സ​മ​ത്വ​ത്തി​ൽ ഏ​റെ ദൂ​രം മു​ന്നോ​ട്ടു പോ​യി. മ​ന്ത്രി​യോ ചാ​ൻ​സ​ല​റോ ആ​ക​ണ​മെ​ന്ന് ഒ​രു സ്ത്രീ ​പ​റ​ഞ്ഞാ​ൽ അ​വ​രെ ഇ​പ്പോ​ൾ ആ​രും പ​രി​ഹ​സി​ക്കു​ന്നി​ല്ല. മു​ൻ​പ് ഇ​താ​യി​രു​ന്നി​ല്ല സ്ഥി​തി. എ​ന്നാ​ൽ, ഇ​നി​യും ഏ​റെ ദൂ​രം പോ​കാ​നു​ണ്ടെ​ന്നും മെ​ർ​ക്ക​ൽ ഓ​ർ​മി​പ്പി​ച്ചു. ജ​ർ​മ​നി​യി​ൽ സ്ത്രീ​ക​ൾ​ക്ക് വോ​ട്ട​വ​കാ​ശം ല​ഭി​ച്ച​തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ