സെ​ന്‍റ് തോ​മ​സ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ന്‍റെ വെ​ഞ്ച​രി​പ്പു ക​ർ​മ്മം ഡി​സം​ബ​ർ 6ന്
Friday, November 16, 2018 11:15 PM IST
ഡ​ബ്ലി​ൻ : സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ആ​സ്ഥാ​ന മ​ന്ദി​രം സെ​ന്‍റ് തോ​മ​സ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി​സം​ബ​ർ 6 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 4ന് ​റി​യാ​ൾ​ട്ടോ​യി​ൽ ന​ട​ത്ത​പ്പെ​ടും. സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, ഡ​ബ്ലി​ൻ അ​തി​രൂ​പ​ത ആ​ർ​ച് ബി​ഷ​പ്പ് ഡെ​ർ​മ​ട്ട് മാ​ർ​ട്ടി​ൻ, സീ​റോ മ​ല​ബാ​ർ സ​ഭ യൂ​റോ​പ്പ് അ​പ്പ​സ്റ്റോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ്പ് സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.

റി​യാ​ൾ​ട്ടോ സൗ​ത്ത് സ​ർ​ക്കു​ല​ർ റോ​ഡി​ലു​ള്ള പ​രി​ശു​ദ്ധ അ​മ്മ​യു​ടെ ഫാ​ത്തി​മ​യി​ലെ റോ​സ​റി പ​ള്ളി​യോ​ടു ചേ​ർ​ന്നാ​ണ് സെ​ന്‍റ് തോ​മ​സ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ഡി​സം​ബ​ർ 6 വ്യാ​ഴാ​ഴ്ച്ച വൈ​കി​ട്ട് 4ന് ​ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി. ​കു​ർ​ബാ​ന, അ​ഭി. പി​താ​ക്കന്മാ​ർ​ക്ക് സ്വീ​ക​ര​ണം, തു​ട​ർ​ന്ന് സെ​ന്‍റ് തോ​മ​സ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘ​ട​ന​വും വെ​ഞ്ച​രി​പ്പു ക​ർ​മ്മ​വും ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, ആ​ർ​ച്ച്ബി​ഷ​പ്പ് ഡെ​ർ​മ​ട്ട് മാ​ർ​ട്ടി​ൻ, ബി​ഷ​പ്പ് സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​വ​ഹി​ക്കും. ഡ​ബ്ലി​ൻ അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​ർ, അ​യ​ർ​ല​ൻ​ഡി​ൽ ശു​ശ്രൂ​ഷ ചെ​യ്യു​ന്ന മ​റ്റു മ​ല​യാ​ളി വൈ​ദി​ക​ർ, മ​റ്റു സ​ന്യ​സ്ത സ​ഭ​ക​ളി​ലെ വൈ​ദി​ക​ർ, വി​വി​ധ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ സ​ഭ​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, സ​ഭാ​യോ​ഗം മെ​ന്പേ​ഴ്സ്, വി​വി​ധ മാ​സ് സെ​ന്‍റ​റു​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ൾ, മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​ർ, സ​ണ്‍​ഡേ സ്കൂ​ൾ കു​ട്ടി​ക​ൾ, അ​ൾ​ത്താ​ര ശു​ശ്രൂ​ഷ​ക​ർ, മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങ​ൾ, ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ദ്യ​കു​ർ​ബാ​നസ്വീ​ക​രി​ച്ച കു​ട്ടി​ക​ൾ, വി​വി​ധ ഭ​ക്ത​സം​ഘ​ട​ന അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.

വൈ​കി​ട്ട് 7 ന് ​സ്നേ​ഹ​വി​രു​ന്നോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും. അ​യ​ർ​ല​ൻ​ഡി​ലെ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കു​ള്ള ഡ​ബ്ലി​ൻ അ​തി​രൂ​പ​ത​യു​ടെ അ​ഗീ​കാ​ര​മാ​യി ല​ഭി​ച്ച പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘ​ട​ന​ക​ർ​മ്മ​ത്തി​ലേ​ക്കും വെ​ഞ്ചെ​രി​പ്പ് ക​ർ​മ്മ പ​രി​പാ​ടി​ക​ളി​ലേ​ക്കും ഏ​വ​രെ​യും സ്നേ​ഹ​ത്തോ​ടെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സീ​റോ മ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് കോ​ർ​ഡി​നേ​റ്റ​ർ മോ​ണ്‍. ആ​ന്‍റ​ണി പെ​രു​മാ​യ​ൻ, ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ ചാ​പ്ലൈ​ൻ​സ് ഫാ. ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ​റ​ന്പി​ൽ, ഫാ. ​രാ​ജേ​ഷ് മേ​ച്ചി​റാ​ക​ത്ത്, സോ​ണ​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ൻ ച​ക്കാ​ല​യ്ക്ക​ൽ, കൈ​ക്കാ​ര​ൻ ടി​ബി മാ​ത്യു എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട് ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ