ബൈ​ബി​ൾ ക്വി​സ്: ലി​വ​ർ​പൂ​ളി​ലെ ആ​ൽ​വി​ൻ സാ​ല​നും മി​ല​ൻ ടോ​മും ജേ​താ​ക്ക​ൾ
Monday, November 19, 2018 9:44 PM IST
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ കു​ട്ടി​ക​ളു​ടെ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ഓ​ൾ യു​കെ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ ലി​വ​ർ​പൂ​ൾ ലി​തെ​ർ​ലാ​ൻ​ഡ് ഒൗ​ർ ലേ​ഡി ക്വീ​ൻ ഓ​ഫ് പീ​സ് ഇ​ട​വ​ക അം​ഗ​ങ്ങ​ളാ​യ ആ​ൽ​വി​ൻ സാ​ല​ൻ, മി​ല​ൻ ടോം ​എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡി​ലെ ജോ​യേ​ൽ ജോ​ർ​ജ്, പാ​ട്രി​ക് ജോ​സ​ഫ്, ബി​ർ​മിം​ഗ്ഹാ​മി​ലെ ആ​ൽ​വി​ൻ സെ​ബാ​സ്റ്റ്യ​ൻ, ലീ​വി​യ മ​രി​യ മ​നോ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി. സ​മ്മാ​നാ​ർ​ഹ​രാ​യ​വ​ർ​ക്കു ഡി​സം​ബ​ർ ഒ​ന്നി​ന് ബി​ർ​മിം​ഗ്ഹാം ബ​ഥേ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ക്കു​ന്ന കു​ട്ടി​ക​ളു​ടെ വാ​ർ​ഷി​കം സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.

യു​കെ​യി​ലെ വി​വി​ധ സെ​ന്‍റ​റു​ക​ളി​ൽ നി​ന്നെ​ത്തി​യ 58 ടീ​മു​ക​ളി​ൽ 116 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത ക്വി​സ് മ​ത്സ​രം റ​വ. ഫാ. ​ടെ​റി​ൻ മു​ള്ള​ക്ക​ര​യാ​ണ് നി​യ​ന്ത്രി​ച്ച​ത്. സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ് സീ​റോ മ​ല​ബാ​ർ ചാ​പ്ലി​ൻ റ​വ. ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മ​റ്റി​യാ​ണ് ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ