ഫ്ര​ഞ്ച് രാ​ജ്ഞി​യു​ടെ മാ​ല 36 മി​ല്യ​ൻ ഡോ​ള​റി​ന് ലേ​ലം ചെ​യ്തു
Monday, November 19, 2018 9:54 PM IST
ജ​നീ​വ: ഫ്ര​ഞ്ച് രാ​ജ്ഞി​യാ​യി​രു​ന്ന മേ​രി അ​ന്േ‍​റാ​യ്നെ​റ്റി​ന്‍റെ ര​ത്നം പ​തി​ച്ച മു​ത്തു​മാ​ല 36 മി​ല്യ​ൻ ഡോ​ള​ർ റെ​ക്കോ​ഡ് തു​ക​യ്ക്ക് ലേ​ലം ചെ​യ്തു. സോ​ത്ത്ബീ​സി​ന്‍റെ ജ​നീ​വ ഷോ​യി​ലാ​യി​രു​ന്നു ലേ​ലം ന​ട​ന്ന​ത്.

ഏ​റ്റ​വും ഉ​യ​ർ​ന്ന ലേ​ല​ത്തു​ക​യാ​ണ് മു​ത്തു​മാ​ല​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​റ്റ​ലി​യു​ടെ റോ​യ​ൽ ബോ​ർ​ബോ​ണ്‍ പാ​ർ​മ ഹൗ​സാ​ണ് ലേ​ല​ത്തി​ന് വി​റ്റ​ത്. ഇ​തി​നൊ​പ്പം വി​റ്റ​ഴി​ച്ച ആ​ഭ​ര​ണ ശേ​ഖ​ര​ത്തി​ൽ പ​ല​തും ഇ​രു​നൂ​റു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ​ഴ​ക്ക​മു​ള്ള​താ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ