യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള ഫോണ്‍ കോളുകൾക്ക് നിരക്ക് ഇളവ്
Tuesday, November 20, 2018 9:25 PM IST
ഫ്രാങ്ക്ഫർട്ട്: യൂറോപ്യൻ യൂണിയനിൽ പെട്ട രാജ്യങ്ങളിലേക്ക് യൂറോപ്പിൽ നിന്നും വിളിക്കുന്ന ഫോണ്‍ കോളുകൾക്ക് നിരക്ക് ഇളവ് പ്രഖ്യാപിച്ചു. മേയ് 01 മുതലാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. ഇതനുസരിച്ച് മിനിറ്റിന് പരമാവധി 19 സെന്‍റും ഷോർട്ട് മെസേജുകൾക്ക് 6 സെന്‍റും ആയിരിക്കും ചാർജ്.

യൂറോപ്യൻ യൂണിയൻ പാർലമെന്‍റിന്‍റെ തീരുമാനം കമ്മീഷണർ ജോഹാന്നസ് ഹാൻ ആണ് അറിയിച്ചത്.

വിരങ്ങൾക്ക് : Europäische Kommission, Rue de la Loi / Wetstraat 200 , 1049 Brussel,
Belgium.

റിപ്പോർട്ട്: ജോർജ് ജോണ്‍