ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവക ദേവാലയം ഇടവക ദിനം ആഘോഷിച്ചു
Friday, November 23, 2018 1:00 AM IST
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവക ദേവാലയത്തിൽ ആദ്യകുർബാന സ്വീകരണവും ഇടവക ദിനവും ആഘോഷിച്ചു. നവംബർ 18നു രാവിലെ സെന്‍റ് തോമസ് ദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് ഫരീദാബാദ് രൂപത വികാരി ജനറാൾ മോൺ. സ്റ്റാൻലി പുൽപ്ര മുഖ്യകാർമികത്വം വഹിച്ചു. ഫാ. പയസ് മലേകണ്ടത്തിൽ, ഫാ. ആൽബിൻ ജോസഫ് എന്നിവർ സഹകാർമികരായിരുന്നു.

തുടർന്നു ആർകെ പുരം സെക്ടർ നാലിലുള്ള ഡിഎംഎ ഹാളിൽ നടന്ന ഇടവക ദിനാഘോഷങ്ങൾ മോൺ. സ്റ്റാൻലി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. പയസ് മലേകണ്ടത്തിൽ, കൈക്കാരൻ റെജി നെല്ലിക്കുന്നത്ത്, സിസ്റ്റേഴ്സ്, വിവിധ സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായിരുന്നു.