നജഫ്‌ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തികയിൽ പൊങ്കാല
Saturday, November 24, 2018 9:08 PM IST
ന്യൂഡൽഹി: നജഫ്‌ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക ദിവസമായ വെള്ളിയാഴ്ച നടന്ന പൊങ്കാല സമർപ്പണത്തിൽ നൂറുക്കണക്കിന് ഭക്തജനങ്ങൾ ശ്രീ ഭഗവതിക്ക് പൊങ്കാലയിട്ടു. പ്രശസ്‌തമായ ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പൊങ്കാലയായിരുന്നു ഇന്ന് എന്നതും പ്രത്യേകത ആയിരുന്നു.

രാവിലെ 5.30-ന് നിർമാല്യ ദർശനം, ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ക്ഷേത്ര മേൽശാന്തി നിഖിൽ പ്രകാശിന്‍റെ കാർമികത്വത്തിൽ ശ്രീ കോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തിയ ദീപനാളം പൊങ്കാല അടുപ്പുകളിലേക്ക് പകരുന്നു.

പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും തൃക്കാർത്തികയോടനുബന്ധിച്ച് ഉണ്ടായിരുന്നു.

റിപ്പോർട്ട്: പി.എൻ. ഷാജി