കേ​ര​ള​സ​മാ​ജം വൈ​റ്റ് ഫീ​ൽ​ഡ് കു​ടും​ബ​സം​ഗ​മം ന​ട​ത്തി
Sunday, November 25, 2018 8:48 PM IST
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം വൈ​റ്റ് ഫീ​ൽ​ഡ് സോ​ണി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ സം​ഗ​മ​വും ശി​ശു​ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. വൈ​റ്റ് ഫീ​ൽ​ഡ് ത​ല​ശേ​രി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ൻ​റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​റ്റ്ഫീ​ൽ​ഡ് സോ​ണ്‍ ചെ​യ​ർ​മാ​ൻ ഡി. ​ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള​സ​മാ​ജം ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി ജെ​യ്ജോ ജോ​സ​ഫ്, ക​ഐ​ൻ​ഇ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി സി. ​ഗോ​പി​നാ​ഥ​ൻ, ക​ണ്‍​വീ​ന​ർ ഒ.​കെ. അ​നി​ൽ​കു​മാ​ർ, കെ. ​ദാ​മോ​ദ​ര​ൻ, ജി​ജു സി​റി​യ​ക്, സൈ​ജ വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കേ​ര​ള​സ​മാ​ജം കു​ടും​ബം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.