നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ അ​ടു​ത്ത​റി​യാ​ൻ ബം​ഗ​ളൂ​രു ടെ​ക് സ​മ്മി​റ്റ്
Thursday, November 29, 2018 9:14 PM IST
ബം​ഗ​ളൂ​രു: നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ അ​ടു​ത്ത​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന ബം​ഗ​ളൂ​രു ടെ​ക് സ​മ്മി​റ്റ് ന​വം​ബ​ർ 29 മു​ത​ൽ ഡി​സം​ബ​ർ ഒ​ന്നു​വ​രെ ബം​ഗ​ളൂ​രു പാ​ല​സ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ഇ​ന്ന​വേ​ഷ​ൻ ആ​ൻ​ഡ് ഇം​പാ​ക്ട് എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​യി​ൽ ബ​യോ​ടെ​ക്നോ​ള​ജി, നാ​നോ ടെ​ക്നോ​ള​ജി തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ ച​ർ​ച്ച​യാ​കും.

ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഓ​സ്ട്രേ​ലി​യ, ജ​പ്പാ​ൻ, ഫി​ൻ​ല​ൻ​ഡ്, നെ​ത​ർ​ല​ൻ​ഡ്, ഗ്രീ​സ്, ചെ​ക്ക് റി​പ്പ​ബ്ലി​ക് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി മൂ​വാ​യി​ര​ത്തോ​ളം പ്ര​തി​നി​ധി​ക​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും. മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ഡ്രോ​ണ്‍ പ​റ​ത്ത​ൽ മ​ത്സ​ര​വും ന​ട​ക്കും.