അ​മൃ​ത​പു​രി​യി​ൽ അ​യ്യ​പ്പ പൂ​ജ ഡി​സം​ബ​ർ ര​ണ്ട് ഞാ​യ​റാ​ഴ്ച
Thursday, November 29, 2018 9:23 PM IST
ന്യൂ​ഡ​ൽ​ഹി : അ​മൃ​ത​പു​രി അ​യ്യ​പ്പ പൂ​ജാ സ​മി​തി​യു​ടെ ഇ​രു​പ​താ​മ​ത് അ​യ്യ​പ്പ പൂ​ജ ഡി​സം​ബ​ർ 2 ഞാ​യ​റാ​ഴ്ച രാ​വി​ലെ 5.30നു ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ആ​രം​ഭി​ക്കും. ഉ​ഷ:​പൂ​ജ​ക്കു​ശേ​ഷം അ​മൃ​ത​പു​രി സ​ഹ​സ്ര​നാ​മ സ​മി​തി​യു​ടെ വി​ഷ്ണു സ​ഹ​സ്ര​നാ​മ പാ​രാ​യ​ണം, സ​ർ​വൈ​ശ്വ​ര്യ പൂ​ജ (വി​ള​ക്കു പൂ​ജ), ല​ഘു ഭ​ക്ഷ​ണം എ​ന്നി​വ ഉ​ണ്ടാ​വും. രാ​വി​ലെ 9.30ന് ​ബി​ജു ചെ​ങ്ങ​ന്നൂ​ർ ന​യി​ക്കു​ന്ന ശ​ര​ണ​തീ​ർ​ത്ഥം ഓ​ർ​ക്ക​സ്ട്ര ഡ​ൽ​ഹി അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ക്തി​ഗാ​ന​ങ്ങ​ൾ. തു​ട​ർ​ന്ന് ഉ​ച്ച​പൂ​ജ​ക്കു ശേ​ഷം അ​ന്ന​ദാ​നം.

വൈ​കു​ന്നേ​രം നാ​ലി​ന് ’എ’ ​ബ്ലോ​ക്കി​ൽ നി​ന്നും പൂ​ത്താ​ല​ങ്ങ​ളി​ൽ നി​റ​ദീ​പ​മേ​ന്തി​യ ബാ​ലി​ക​മാ​രു​ടെ​യും ഡ​ൽ​ഹി പ​ഞ്ച​വാ​ദ്യ ട്ര​സ്റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന പ​ഞ്ചാ​രി​മേ​ള​ത്തി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ അ​യ്യ​പ്പ​സ്വാ​മി​യു​ടെ അ​ല​ങ്ക​രി​ച്ച ഛായാ​ചി​ത്ര​വും വ​ഹി​ച്ചു​കൊ​ണ്ട് പൂ​ജാ സ​ന്നി​ധി​യാ​യ ’ബി’ ​ബ്ലോ​ക്കി​ലേ​ക്ക് താ​ല​പ്പൊ​ലി എ​ഴു​ന്നെ​ള്ള​ത്ത്. ആ​റി​ന് ദീ​പാ​രാ​ധ​ന, 6.30 മു​ത​ൽ അ​മൃ​ത​പു​രി ഭ​ജ​ന സ​മി​തി അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ജ​ന. തു​ട​ർ​ന്ന് അ​ത്താ​ഴ​പൂ​ജ, മ​ഹാ​ദീ​പാ​രാ​ധ​ന, ഹ​രി​വ​രാ​സ​നം, പ്ര​സാ​ദ വി​ത​ര​ണം, ല​ഘു ഭ​ക്ഷ​ണം എ​ന്നി​വ​യോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കു​മെ​ന്ന് ക​ണ്‍​വീ​ന​ർ തു​ള​സീ​ധ​ര​ൻ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9818991757

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി