ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ ഭജന
Monday, December 3, 2018 11:18 PM IST
ന്യൂഡൽഹി: ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ മണ്ഡല പൂജാ മഹോത്സവത്തോടനുബന്ധിച്ച് ദിവസവും നടക്കുന്ന സാംസ്ക്കാരിക പരിപാടിയിൽ ഇന്നലെ വൈകുന്നേരം ചില്ലാ അയ്യപ്പ പൂജാ സമിതിയിലെ കലാകാരന്മാർ ഭജന നടത്തി.

സന്തോഷ് നാരങ്ങാനം, ടി കെ മുരളീധരൻ ആറന്മുള, ചിത്രാ വേണു ചെങ്ങന്നൂർ, ശൂരനാട് ശാന്തകുമാർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. രാമവർമ്മ തൃക്കാക്കര തബലയും മാസ്റ്റർ അശ്വിൻ എസ് കുമാർ ഡോലക്ക് എന്നിവ വായിച്ചു. സുധിർ മോൻ വൈക്കം, നന്ദകുമാർ ഹരിപ്പാട് എന്നിവർ കൂടെപ്പാടി.

ഭജനക്കു ശേഷം ക്ഷേത്ര ഭാരവാഹികളായ ആർഷ ധർമ്മ പരിഷദ് ദക്ഷിണയും മെമന്റോയും നൽകി ഭജന സമിതിയെ ആദരിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി