യുണൈറ്റ് യുവജന കണ്‍വൻഷൻ ശാലോം ടിവിയിൽ തത്സമയ സംപ്രേഷണം
Thursday, December 6, 2018 7:51 PM IST
മെൽബണ്‍: സെന്‍റ് തോമസ് സീറോ മലബാർ മെൽബണ്‍ രൂപത യൂത്ത് അപ്പോസ്റ്റലേറ്റിന്‍റെയും സീറോ മലബാർ യൂത്ത് മൂവ്മെന്‍റിന്‍റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ യുവജന കണ്‍വൻഷൻ യുണൈറ്റ്’ ശാലോം ടിവിയിൽ തത്സമയം സംപ്രേഷണം ചെയ്യുന്നു.

ഡിസംബർ 7 മുതൽ 10 വരെ മെൽബണിനടുത്ത് ഫിലിപ്പ് ഐലൻഡ് അഡ്വെഞ്ചർ റിസോർട്ടിൽ നടക്കുന്ന കണ്‍വൻഷൻ മെൽബണ്‍ സീറോ മലബാർ രൂപത വെബ്സൈറ്റായ www.syromalabar.org.au ൽ ഉൾപ്പെടുത്തിയിരിക്കുന്ന ശാലോം മീഡിയ ഗാലറിയിലൂടെയും രൂപതയുടെയും ശാലോം മീഡിയായുടെയും ഫേസ്ബുക്ക് പേജിലൂടെയും shalommedia.org/Australia എന്ന വെബ്സൈറ്റിലൂടെയും തത്സമയം കാണാം.

ആപ്പിൾ ടിവി, ആൻഡ്രോയിഡ് ടിവി, റുക്കു തുടങ്ങിയ സ്മാർട്ട് ടിവി കളിൽ ശാലോം ടി.വി യുടെ ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്തും കണ്‍വൻഷൻ ലൈവ് ആയി കാണാവുന്നതാണ്.

മെൽബണ്‍ സീറോ മലബാർ രൂപത സ്ഥാപിതമായതിനുശേഷം നടക്കുന്ന ആദ്യത്തെ രൂപത യുവജന കണ്‍വൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ