ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ അദ്യവെള്ളി ശുശ്രുഷകള്‍ ഏഴിന്
Thursday, December 6, 2018 8:08 PM IST
ഡബ്ലിന്‍: സീറോ മലബാര്‍ സഭയിലെ അദ്യവെള്ളി ശുശ്രുഷകള്‍ ഡിസംബർ 7 ന് താല സെന്‍റ് മാര്‍ട്ടിന്‍ ഡി പൊരെസ് ദേവാലയത്തില്‍ നടക്കും. വൈകുന്നേരം 6 മുതല്‍ 8.30 വരെയാണ് ശുശ്രൂഷകൾ. ആരാധനയും ദിവ്യബലിയും തുടര്‍ന്ന് നൊവേനയും ഉണ്ടായിരിക്കും. കുമ്പസാരത്തിന് സൗകര്യവും ഉണ്ടായിരിക്കും. ആദ്യ വെള്ളിയുടെ ശുശ്രൂഷകളിലേക്ക് വിശ്വാസികള്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലൈന്‍സ് അറിയിച്ചു

റിപ്പോർട്ട് : ജയ്സൺ കിഴക്കയിൽ