ഹാമിൽട്ടണിൽ മരിച്ച മലയാളി ബാലന്‍റെ സംസ്കാരം ഡിസംബർ ഏഴിന്
Thursday, December 6, 2018 8:17 PM IST
ഹാമിൽട്ടൺ : പനിയെ തുടർന്ന് ഹാമിൽട്ടണിൽ മരിച്ച മലയാളി ബാലൻ അലക്സാണ്ടർ ഫിലിപ്പിന്‍റെ ( 8) സംസ്കാരം ഡിസംബർ ഏഴിന് (വെള്ളി) ഉച്ചകഴിഞ്ഞ് 2.30 ന് ഹാമിൽട്ടൺ സെന്‍റ് മേരീസ് കാത്തലിക് പള്ളിയിൽ നടക്കും. പൊതുദർശനം 1.30 മുതൽ.

കുമരകം സ്വദേശി പുത്തൻ പുരയിൽ ജയ്ബു ഫിലിപ്പിന്‍റേയും കുടമാളൂർ മാങ്ങായി പറമ്പിൽ റീന ഫിലിപ്പിന്‍റേയും മകനാണ് അലക്സാണ്ടർ. ആറു വർഷം മുൻപാണ് ഈ കുടുംബം യുകെയിൽ നിന്നും കുടിയേറിയത്. സോഷ്യൽ വർക്കറായ ജയ്ബുവും നഴ്സായ റീനയും ഹാമിൽട്ടണിൽ തന്നെയാണ് ജോലി ചെയ്യുന്നത്.

സഹോദരി : സാറ.