ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനം ഫെബ്രുവരിയിൽ
Thursday, December 6, 2018 10:21 PM IST
വത്തിക്കാൻസിറ്റി: ഫ്രാൻസിസ് മാർപാപ്പ ഫെബ്രുവരിയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) സന്ദർശിക്കും. ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെയാണ് സന്ദർശനം. ഇതുസംബന്ധിച്ച വാർത്ത വത്തിക്കാൻ സ്ഥിരീകരിച്ചു.

അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ വൈസ് പ്രസിഡന്‍റും കത്തോലിക്കാ സമൂഹത്തിന്‍റെ ചുമതലയുമുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ക്ഷണം സ്വീകരിച്ചാണ് മാർപാപ്പയുടെ രണ്ടുദിന സന്ദർശന പരിപാടി.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയും മാർപാപ്പയുടെ സന്ദർശനത്തെ സ്വാഗതം ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്താനും ലോകസമാധാനത്തിനായി ഒരുമിച്ചുള്ള പ്രവർത്തനത്തെ സഹായിക്കാൻ മാർപാപ്പയുടെ സന്ദർശനം സാധിക്കുമെന്നും ട്വീറ്റ് തുടർന്നു.സമാധാനം, സഹിഷ്ണുത, സാഹോദര്യം എന്നിവയുടെ പ്രതീകമാണ് പാപ്പാ. അതു പ്രചരിപ്പിക്കാനുള്ള ചരിത്രപരമായ സന്ദർശനത്തിനായി കാത്തിരിക്കുകയാണ് യുഎഇ എന്നും ട്വീറ്റിലൂടെ പറയുന്നു.

എണ്ണൂറു വർഷങ്ങൾക്ക് ശേഷമാണ് ചരിത്രപരമായ ഗൾഫ് പര്യടനം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ