ജർമൻ വിമാനത്താവള സുരക്ഷാ ജീവനക്കാർ സമരത്തിലേക്ക്
Thursday, December 6, 2018 10:30 PM IST
ബർലിൻ: ജർമനിയിലെ വിമാനത്താവള സുരക്ഷാ ജീവനക്കാർ സമരത്തിലേക്കു നീങ്ങുന്നു. ശന്പള വർധനയും പരിശീലന സംവിധാനങ്ങളുടെ ആധുനികീകരണവുമാണ് പ്രധാന ആവശ്യങ്ങൾ.

ഇവർ പൂർണ സമരത്തിലേക്കു നീങ്ങിയാൽ രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവർത്തനം പൂർണമായി സ്തംഭിക്കും.

എല്ലാവർക്കും മണിക്കൂറിൽ ഇരുപതു യൂറോ മിനിമം വേതനം ഉറപ്പാക്കണമെന്ന് വെർഡി യൂണിയൻ അധികൃതരുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

23,000 പേരാണ് നിലവിൽ ജർമനിയിലെ എയർപോർട്ട് സുരക്ഷാ വിഭാഗത്തിൽ ജോലി ചെയ്യുന്നത്. ഇതിൽ 19,000 വരുന്ന സെക്യൂരിറ്റി അസിസ്റ്റന്‍റ് വിഭാഗത്തിൽപ്പെട്ടവരാണ് സമര ഭീഷണി മുഴക്കുന്നത്. അടുത്ത ആഴ്ചകളിൽ സമരം തുടങ്ങുമെന്നാണ് പ്രഖ്യാപനം എങ്കിലും തീയതി നശ്ചയിച്ചിട്ടില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ