റോമിൽ ഇടവക ജൂബിലി ആഘോഷം ഉദ്ഘാടനം ഡിസംബർ എട്ടിന്
Thursday, December 6, 2018 10:47 PM IST
റോം:റോമിലെ സാൻതോം പാസ്റ്ററൽ സെന്‍ററിന്‍റെ (സീറോ മലബാർ ചർച്ച്) ആഭിമുഖ്യത്തിൽ ഇടവക സ്ഥാപനത്തിന്‍റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും അനസ്താസിയ ബസലിക്കയിൽ നടക്കും.

ഡിംസംബർ എട്ടിന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ആരംഭിക്കുന്ന പരിപാടികളിൽ മാതൃജ്യോതി അംഗങ്ങളുടെ സംഗമം, റവ.ഡോ. ഹെൻറി പട്ടരുമഠം എസ്ജെ നയിക്കുന്ന വചനശുശ്രൂഷ എന്നിവയെ തുടർന്ന് 4.30 ന് യൂറോപ്പിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാർ സ്റ്റീഫൻ ചിറപ്പണത്തിന്‍റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും ജൂബിലി വർഷത്തിന്‍റെ ഉദ്ഘാടനവും നടക്കും.

ഫാ.ചെറിയാൻ വാരിക്കാട്ട്, ഫാ.ബിജു മുട്ടത്തുകുന്നേൽ, ഫാ.ബിനോജ് മുളവരിക്കൽ, ഫാ.സനൽ മാളിയേക്കൽ, കൈക്കാരന്മാരായ ജോസ് കുരിയന്താനം, ജോമോൻ ഇരുന്പൻ, ജോമോൻ പരിക്കാപ്പിള്ളി, ജോണ്‍ കാട്ടാളൻ എന്നിവരാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

റോമാ രൂപതയിലെ പ്രവാസികൾക്കുവേണ്ടി തുടങ്ങിയ സീറോ മലബാർ ഇടവക ആരംഭിച്ചിട്ട് കാൽ നൂറ്റാണ്ടായി.ആഘോഷങ്ങളിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്:ജോസ് കുന്പിളുവേലിൽ