കേരളസമാജം നാടകമത്സരം ജനുവരിയില്‍
Thursday, December 6, 2018 11:14 PM IST
ബംഗളൂരു: കേരളസമാജം സംഘടിപ്പിക്കുന്ന രണ്ടാമത് അമച്വര്‍ നാടകമത്സരം ജനുവരിയില്‍ നടക്കും. കര്‍ണാടക സംസ്ഥാനത്തുള്ള അമച്വര്‍ നാടക ഗ്രൂപ്പുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. നാടകത്തിന്‍റെ സമയപരിധി ഒന്നര മണിക്കൂര്‍ ആയിരിക്കും. മലയാള നാടകങ്ങള്‍ മാത്രമേ അനുവദിക്കൂ. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ സ്ക്രിപ്റ്റ് സഹിതം അപേക്ഷിക്കേണ്ടതാണ്

ഒന്നാം സമ്മാനം 25,000 രൂപയും റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 15,000 രൂപയും ട്രോഫിയും മികച്ച നടന്‍, നടി എന്നിവര്‍ക്ക് 5,000 രൂപ വീതവും നല്‍കും. ഇത് സംബന്ധിച്ച യോഗത്തില്‍ കേരളസമാജം പ്രസിഡന്‍റ് സി.പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേരളസമാജം വൈസ് പ്രസിഡന്‍റ് വിക്രമന്‍പിള്ള, ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി.വി.എന്‍. ബാലകൃഷ്ണന്‍, ജോയിന്‍റ് സെക്രട്ടറി ജെയ്ജോ ജോസഫ്, അസിസ്റ്റന്‍റ് സെക്രട്ടറി കെ.വി. മനു, കള്‍ച്ചറല്‍ സെക്രട്ടറി വി.എല്‍. ജോസഫ്, കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്‍റ് സി.എച്ച്. പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു. വിശദവിവരങ്ങള്‍ക്ക് ഫോൺ: 9345263546 ,9845015527