കെഎൻഎസ്എസ് കുടുംബസംഗമം
Thursday, December 6, 2018 11:16 PM IST
ബംഗളൂരു: കെഎൻഎസ്എസ് ബൊമ്മനഹള്ളി കരയോഗത്തിന്‍റെ കുടുംബസംഗമം നവംബർ 25ന് അക്ഷയ ലെയ്ൻ അമ്മ പാർട്ടി ഹാളിൽ നടന്നു. കരയോഗം രക്ഷാധികാരി ഡോ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി മധു മേനോൻ കരയോഗത്തിന്‍റെ കഴിഞ്ഞ പ്രവർത്തനങ്ങളെപ്പറ്റിയുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. കെഎൻഎസ്എസ് ബോർഡ് ചെയർമാൻ രാമചന്ദ്രൻ പാലേരി, ബോർഡ് വൈസ് ചെയർമാൻ വിജയകുമാർ, ജനറൽ സെക്രട്ടറി മനോഹര കുറുപ്പ്, ട്രഷറർ പി.എസ്. നായർ, ജോയിന്‍റ് സെക്രട്ടറി വിജേഷ്, പ്രോഗ്രാം കൺവീനർ ശ്രീജിത്ത് നമ്പ്യാർ എന്നിവർ പ്രസംഗിച്ചു. കരയോഗം പ്രസിഡന്‍റ് ഹരിദാസ്, ജനറൽ കൺവീനർ മഹിളാവിഭാഗം പ്രസിഡന്‍റ് സിന്ധു ജയേഷ്, യൂത്ത് വിംഗ് പ്രസിഡന്‍റ് അനീഷ് എന്നിവർ നേതൃത്വം നല്കി. കലാപരിപാടികൾക്ക് ശേഷം നടന്ന ചടങ്ങിൽ സമ്മാനദാനം നടത്തി.