ബർമിംഗ്ഹാം ബഥേൽ സെന്‍ററിൽ രണ്ടാം ശനിയാഴ്ച കൺവൻഷൻ ഡിസംബർ എട്ടിന്
Friday, December 7, 2018 8:33 PM IST
ബർമിംഗ്ഹാം : കത്തോലിക്ക സഭ ഏറ്റുവാങ്ങിയ സുവിശേഷ ദൗത്യത്തിന് പ്രകടമായ സാക്ഷ്യമേകിക്കൊണ്ട് കടന്നുവരുന്ന സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ. ജോർജ് ആലഞ്ചേരി ദിവ്യനാഥന്‍റെ തിരുപ്പിറവിയെ മുൻനിർത്തിയുള്ള ഡിസംബർ മാസത്തിലെ രണ്ടാം ശനിയാഴ്ച കൺവൻഷനിലെ ശുശ്രൂഷകൾക്ക് മുഖ്യ കാർമികനാവും.

സെഹിയോൻ യൂറോപ്പ് ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവൻഷന് അനുഗ്രഹാശംസകൾ നേർന്നു കൊണ്ട് ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ് മാർ.ജോസഫ് സ്രാമ്പിക്കൽ, മാഞ്ചസ്റ്റർ റീജൺ സീറോ മലബാർ ചാപ്ലയിനും പ്രമുഖ വചന പ്രഘോഷകനുമായ ഫാ.ജോസ് അഞ്ചാനിക്കൽ, അയർലൻഡിൽനിന്നുള്ള സുവിശേഷപ്രവർത്തകൻ ജോമോൻ ജോസഫ് എന്നിവരും വചനശുശ്രൂഷ നയിക്കും.

വിശ്വാസികൾക്ക് അനുഗ്രഹവർഷത്തിനായി ബഥേൽ സെന്‍ററിൽ ഒരുക്കങ്ങൾ പൂർത്തിയായി .കൺവെൻഷൻ പ്രത്യേക മരിയൻ റാലിയോടെ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികൾക്കും ടീനേജുകാർക്കുമായും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.


വിലാസം: ബഥേൽ കൺവെൻഷൻ സെന്‍റർ, കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച്, ബർമിംഗ്ഹാം . ( Near J1 of the M5) B70 7JW.
വിവരങ്ങൾക്ക് : ഷാജി 07878149670, അനീഷ്.07760254700, ബിജുമോൻ മാത്യു ‭07515 368239‬.

റിപ്പോർട്ട്:ബാബു ജോസഫ്