കെഎന്‍ഇ ട്രസ്റ്റ് പ്രൈമറി സ്കൂ​ൾ കാ​യി​ക​മേ​ള
Sunday, December 9, 2018 9:30 PM IST
ബം​ഗ​ളൂ​രു: ഇ​ന്ദി​രാ​ന​ഗ​ർ കെഎന്‍ഇ ട്ര​സ്റ്റ് പ്രൈ​മ​റി സ്കൂ​ൾ വാ​ർ​ഷി​ക കാ​യി​ക​മേ​ള ന​ട​ത്തി. അ​തി​ഥി​ക​ളെ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി സ്വീ​ക​രി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന മാ​ർ​ച്ച് പാ​സ്റ്റി​ൽ അ​തി​ഥി​ക​ൾ സ​ലൂ​ട്ട് സ്വീ​ക​രി​ച്ചു. കോ​ർ​പ്പ​റേ​റ്റ​ർ ആ​ന​ന്ദ് കു​മാ​ർ കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. കെഎന്‍ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ൻ​റ് സി.​എ​ച്ച്. പ​ത്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദേ​ശീ​യ ബാ​ഡ്മി​ൻ​റ​ണ്‍ താ​രം പ്ര​കാ​ശ് ജോ​ളി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. അ​തി​ഥി​ക​ൾ ക്യാ​പ്റ്റ·ാ​ർ​ക്ക് ദീ​പ​ശി​ഖ കൈ​മാ​റി​യ​തോ​ടെ കാ​യി​ക​മേ​ള​ക്ക് തു​ട​ക്ക​മാ​യി. കേ​ര​ള​സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ, ക​ഐ​ൻ​ഇ ട്ര​സ്റ്റി​മാ​രാ​യ അ​നീ​ഷ് കൃ​ഷ്ണ​ൻ, രാ​ജ​ഗോ​പാ​ൽ, ഹെ​ഡ്മി​സ്ട്ര​സ് ഗി​രി​ജ ഋ​ഷി​കേ​ശ്, സു​ബേ​ദാ​ർ മേ​ജ​ർ ഹ​ർ​ഭ​ജ​ൻ​സിം​ഗ്, സു​ബേ​ദാ​ർ മേ​ജ​ർ വാ​മ​ച​ന്ദ്ര, വൈ​സ് പ്രി​ൻ​സി​പ്പ​ൽ കൃ​ഷ്ണ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​വും ന​ട​ത്തി.