മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് പ്രെ​​സ്റ്റ​​ൻ ക​ത്തീ​ഡ്ര​ലി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Monday, December 10, 2018 9:50 PM IST
പ്രെ​​സ്റ്റ​​ൻ: ഗ്രേ​​റ്റ് ബ്രി​​ട്ട​​ൻ സീ​​റോ മ​​ല​​ബാ​​ർ രൂ​​പ​​ത​​യി​​ൽ അ​​ജ​​പാ​​ല​​ന സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തു​​ന്ന സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി, രൂ​​പ​​ത​​യു​​ടെ ആ​​സ്ഥാ​​ന​​മാ​​യ പ്രെ​​സ്റ്റ​​ൻ സെ​​ന്‍റ് അ​​ൽ​​ഫോ​​ൻ​​സാ ക​​ത്തീ​​ഡ്ര​​ൽ സ​​ന്ദ​​ർ​​ശി​​ച്ചു വി​​ശു​​ദ്ധ ബ​​ലി അ​​ർ​​പ്പി​​ച്ചു.

പ​​ള്ളി​​യ​​ങ്ക​​ണ​​ത്തി​​ൽ എ​​ത്തി​​ച്ചേ​​ർ​​ന്ന ക​​ർ​​ദി​​നാ​​ൾ മാ​​ർ ആ​​ല​​ഞ്ചേ​​രി​​ക്കും ല​​ങ്കാ​​സ്റ്റ​​ർ ബി​​ഷ​​പ് ഡോ.​​പോ​​ൾ സ്വാ​​ർ​​ബെ​​ക്കി​​നും ഗ്രേ​​റ്റ് ബ്രി​​ട്ട​​ൻ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് സ്രാ​​ന്പി​​ക്ക​​ൽ ,ക​​ത്തി​​ഡ്ര​​ൽ വി​​കാ​​രി റെ​​വ , ഡോ . ​​മാ​​ത്യു ചൂ​​ര​​പൊ​​യ്ക​​യി​​ൽ ,ചാ​​ൻ​​സി​​ല​​ർ റെ​​വ. ഡോ .​​മാ​​ത്യു പി​​ണ​​ക്കാ​​ട്ട് , സെ​​മി​​നാ​​രി റെ​​ക്ട​​ർ റെ​​വ . ഡോ . ​​ബാ​​ബു പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ , ഫാ. ​​ഫാ​​ൻ​​സ്വാ പ​​ത്തി​​ൽ , കൈ​​ക്കാ​​ര​​ൻ​​മാ​​ർ, ക​​മ്മ​​ിറ്റി​​യംഗങ്ങ​​ൾ എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് സ്വീ​​ക​​ര​​ണം ന​​ൽ​​കി.

ക​​ർ​​ത്താ​​വി​​ന്‍റെ സു​​വി​​ശേ​​ഷ​​ത്തി​​നും സ​​ഭ​​യു​​ടെ പ്ര​​ബോ​​ധ​​ന​​ങ്ങ​​ൾ​​ക്കു​​മ​​നു​​സ​​രി​​ച്ചു ജീ​​വി​​ക്കേണ്ട​​വ​​രാ​​ണ് ഓ​​രോ വി​​ശ്വാ​​സി​​യു​​മെ​​ന്നും ര​​ക്ഷ​​യു​​ടെ മാ​​ർ​​ഗ​​ത്തി​​ലേ​​ക്കു ക്രി​​സ്തു​​മാ​​ർ​​ഗ​​ത്തി​​ലേ​​ക്കും മ​​റ്റു​​ള്ള​​വ​​രെ​​ക്കൂ​​ടി ന​​യി​​ക്കേ​​ണ്ട ഉ​​ത്ത​​ര​​വാ​​ദി​​ത്വം അ​​വ​​ർ​​ക്കു​​ണ്ടെ​​ന്നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന മ​​ധ്യേ ന​​ൽ​​കി​​യ സ​​ന്ദേ​​ശ​​ത്തി​​ൽ ക​​ർ​​ദി​​നാ​​ൾ മാ​​ർ ആ​​ല​​ഞ്ചേ​​രി പ​​റ​​ഞ്ഞു. ക്രി​​സ്മ​​സി​​ന്‍റെ ശ്ര​​ദ്ധാ​​കേ​​ന്ദ്രം സാ​​ന്താ​​ക്ലോ​​സ​​ല്ല , ലോ​​ക​​ര​​ക്ഷ​​ക​​നാ​​യ ഈ​​ശോ​​മി​​ശി​​ഹാ​​യാ​​ണ്. ആ ​​യാ​​ഥാ​​ർ​​ഥ്യം മ​​ന​​സി​​ലാ​​ക്കി കു​​ടും​​ബ​​ത്തി​​ലും, സ​​ഭ​​യി​​ലും ജീ​​വി​​ക്കാ​​ൻ ക്രി​​സ്മ​​സ്കാ​​ലം പ്ര​​ചോ​​ദ​​ക​​മാ​​ക​​ട്ടെ എ​​ന്ന് അ​​ദ്ദേ​​ഹം ആ​​ശം​​സി​​ച്ചു .

സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ അം​​ഗ​​ങ്ങ​​ൾ പു​​ല​​ർ​​ത്തു​​ന്ന വി​​ശ്വാ​​സ തീ​​ക്ഷ്ണ​​ത​​യും , കു​​ടും​​ബ​​ങ്ങ​​ൾ ഒ​​ന്നി​​ച്ചു ന​​ട​​ത്തു​​ന്ന ഞാ​​യ​​റാ​​ഴ്ച ആ​​ചര​​ണ​​വും ,ബ്രി​​ട്ട​​നി​​ലെ ത​​ദ്ദേ​​ശീ​​യ​​രാ​​യ ആ​​ളു​​ക​​ൾ​​ക്ക് ഏ​​റെ പ്ര​​ചോ​​ദ​​ന​​വും മാ​​തൃ​​ക​​യു​​മാ​​ണെ​​ന്നു ഡോ. ​​പോ​​ൾ സ്വാ​​ർ​​ബെ​​ക്ക് പ​​റ​​ഞ്ഞു , ക​​ത്തീ​​ഡ്ര​​ൽ സീ​​റോ മ​​ല​​ബാ​​ർ യൂ​​ത്ത് മൂ​​വ്മെ​​ന്‍റി​​ന്‍റെ ഒൗ​​ദ്യോ​​ഗി​​ക ഉ​​ദ്ഘാ​​ട​​ന​​വും മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് നി​​ർ​​വ​​ഹി​​ച്ചു.

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ