യു​എ​ൻ അ​ഭ​യാ​ർ​ഥി ഉ​ട​ന്പ​ടി​യു​മാ​യി മു​ന്നോ​ട്ട്: മെ​ർ​ക്ക​ൽ
Monday, December 10, 2018 10:30 PM IST
ബ​ർ​ലി​ൻ: ഐ​ക്യ​രാ​ഷ്ട്ര സ​ഭ മു​ന്നോ​ട്ടു വ​ച്ച അ​ഭ​യാ​ർ​ഥി ഉ​ട​ന്പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ച് ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ൽ. ഉ​ട​ന്പ​ടി ഒ​പ്പു​വ​യ്ക്കു​ന്ന​ത് നി​ർ​ബ​ന്ധി​ത​മ​ല്ലെ​ങ്കി​ലും ജ​ർ​മ​നി ഇ​തി​ന്‍റെ ഭാ​ഗ​മാ​കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​ട​ന്പ​ടി സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്കാ​യി മൊ​റോ​ക്കോ​യി​ലാ​ണ് മെ​ർ​ക്ക​ൽ. കു​ടി​യേ​റ്റ വി​രു​ദ്ധ - വ​ല​തു​പ​ക്ഷ വാ​ദി​ക​ൾ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ് കൂ​ടി​യാ​ണ് നേ​രി​ട്ടു​ള്ള സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ മെ​ർ​ക്ക​ൽ ന​ൽ​കു​ന്ന​ത്. അ​വി​ടെ ന​ട​ത്തു​ന്ന പ്ര​സം​ഗ​ത്തി​ൽ അ​വ​ർ ഉ​ട​ന്പ​ടി​യെ പി​ന്തു​ണ​ച്ചു സം​സാ​രി​ക്കു​ക​യും ചെ​യ്യും.

സ്പെ​യ്ൻ, പോ​ർ​ച്ചു​ഗ​ൽ, ബെ​ൽ​ജി​യം, ഗ്രീ​സ്, ഡെ​ൻ​മാ​ർ​ക്ക് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ മേ​ധാ​വി​ക​ളെ​യ​ല്ല മൊ​റോ​ക്കോ​യി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഫ്രാ​ൻ​സും യു​കെ​യും യു​എ​ഇ​യും ജ​പ്പാ​നും ലാ​വോ​സും ക്യാ​ബി​ന​റ്റ് മ​ന്ത്രി​മാ​രെ പോ​ലും അ​യ​ച്ചി​ട്ടി​ല്ല. എ​ന്നി​ട്ടും ജ​ർ​മ​നി​യെ നേ​രി​ട്ടു പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ മെ​ർ​ക്ക​ൽ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ