ഈ ​വ​ർ​ഷം പ്ര​വാ​സി​ക​ൾ നാ​ട്ടി​ലേ​ക്ക​യ​ച്ച​ത് അ​ഞ്ച് ല​ക്ഷം കോ​ടി രൂ​പ
Monday, December 10, 2018 10:34 PM IST
പാ​രീ​സ് : വി​വി​ധ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​ർ ഈ ​വ​ർ​ഷം നാ​ട്ടി​ലേ​ക്ക​യ​ച്ച​ത് അ​ഞ്ച് ല​ക്ഷം കോ​ടി രൂ​പ. ഡോ​ള​ർ ക​ണ​ക്കി​ൽ 80 ബി​ല്യ​ൻ. ലോ​ക ബാ​ങ്കാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

മാ​തൃ​രാ​ജ്യ​ത്തേ​ക്ക് അ​യ​യ്ക്കു​ന്ന പ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ​ത​ന്നെ​യാ​ണ് ലോ​ക​ത്ത് ഒ​ന്നാം സ്ഥാ​ന​ത്ത്. ര​ണ്ടാ​മ​ത് ചൈ​ന​ക്കാ​രാ​ണ്, 67 ബി​ല്യ​ൻ ഡോ​ള​ർ. മെ​ക്സി​ക്കോ​ക്കാ​രും ഫി​ലി​പ്പീ​ൻ​സു​കാ​രും 34 ബി​ല്യ​ൻ വീ​ത​വും ഈ​ജി​പ്റ്റു​കാ​ർ 26 ബി​ല്യ​നും അ​യ​യ്ക്കു​ന്നു.

ഈ ​വ​ർ​ഷം വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ൾ​ക്ക് ഈ​യി​ന​ത്തി​ൽ പ​ത്തു ശ​ത​മാ​നം അ​ധി​കം പ​ണം കി​ട്ടി​യെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. 528 ബി​ല്യ​ൻ ഡോ​ള​റി​നു തു​ല്യ​മാ​ണ് ഈ ​തു​ക. ക​ഴി​ഞ്ഞ വ​ർ​ഷം മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 7.8 ശ​ത​മാ​ന​മാ​യി​രു​ന്നു വ​ർ​ധ​ന.

ഇ​ന്ത്യ​ക്കാ​ർ അ​യ​യ്ക്കു​ന്ന പ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും ഗ​ണ്യ​മാ​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തു​ന്നു. 2016ൽ 62.7 ​ബി​ല്യ​നും, 2017ൽ 65.3 ​ബി​ല്യ​നും വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർ നാ​ട്ടി​ലേ​ക്ക​യ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്തി​ന്‍റെ മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 2.7 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ദേ​ശ ഇ​ന്ത്യ​ക്കാ​രു​ടെ സം​ഭാ​വ​ന.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ