ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭാ മ​ക്ക​ൾ​ക്ക് അ​ഭി​മാ​ന നി​മി​ഷ​മാ​യി സെ​ന്‍റ് തോ​മ​സ് പാ​സ്റ്റ​റ​ൽ സെന്‍ററിന്‍റെ കൂദാശ
Monday, December 10, 2018 10:37 PM IST
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ അ​ഭി​മാ​ന നി​മി​ഷ​മാ​യി​രു​ന്നു സെ​ന്‍റ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ന്‍റെ കൂ​ദാ​ശ ക​ർ​മ്മം. സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, ഡ​ബ്ലി​ൻ അ​തി​രൂ​പ​ത ആ​ർ​ച് ബി​ഷ​പ്പ് ഡെ​ർ​മ​ട്ട് മാ​ർ​ട്ടി​ൻ, സീ​റോ മ​ല​ബാ​ർ സ​ഭ യൂ​റോ​പ്പ് അ​പ്പ​സ്റ്റോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ്പ് സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള വി​ശി​ഷ്ട അ​തി​ഥി​ക​ളെ മു​ത്തു​ക്കു​ട​ക​ളു​ടെ​യും ഈ ​വ​ർ​ഷം ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​രി​ച്ച കു​ട്ടി​ക​ളു​ടെ​യും നൂ​റി​ൽ​പ​രം അ​ൾ​ത്താ​ര​ബാ​ല​ക​ർ എ​ന്നി​വ​രു​ടെ അ​ക​ന്പ​ടി​യോ​ടെ ഉൗ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ന് സ​മീ​പ​മു​ള്ള ഒൗ​വ​ർ ലേ​ഡി ഓ​ഫ് ഫാ​ത്തി​മ ദേ​വാ​ല​യ​ത്തി​ൽ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യ്ക്ക് ശേ​ഷ​മാ​യി​രു​ന്നു കൂ​ദാ​ശ ക​ർ​മ്മം. ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, ആ​ർ​ച്ച്ബി​ഷ​പ് ഡെ​ർ​മ​ട്ട് മാ​ർ​ട്ടി​ൻ, ബി​ഷ​പ്പ് സ്റ്റീ​ഫ​ൻ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത് എ​ന്നി​വ​ർ ചേ​ർ​ന്ന് തി​രി തെ​ളി​ച്ചു.

പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘ​ട​ന​ക​ർ​മം ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി നാ​ട​മു​റി​ച്ച നി​ർ​വ​ഹി​ച്ചു. സെ​ന്‍റ​റി​ൽ സ്ഥാ​പി​ച്ച ശി​ലാ​ഫ​ല​കം ആ​ർ​ച്ച്ബി​ഷ​പ് ഡെ​ർ​മ​ട് മാ​ർ​ട്ടി​ൻ പ്ര​കാ​ശ​നം ചെ​യ്തു. തു​ട​ർ​ന്ന് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ലെ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​സ്വ​രൂ​പ​ത്തി​ന്‍റെ കൂ​ദാ​ശ​ക​ർ​മ്മം ബി​ഷ​പ്പ് സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത് നി​ർ​വ​ഹി​ച്ചു.

ഡ​ബ്ലി​ൻ അ​തി​രൂ​പ​ത സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്ക് ന​ൽ​കി​വ​രു​ന്ന സ്നേ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കും ക​ർ​ദി​നാ​ൾ ന​ന്ദി പ​റ​ഞ്ഞു. പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഒ​രു​ക്കി ത​ന്ന​തി​ൽ ഡ​ബ്ലി​ൻ അ​തി​രൂ​പ​ത​യോ​ട് ഏ​റെ ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യും ക​ർ​ദി​നാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​വ​ർ​ത്തി ദി​വ​സ​ത്തി​ൽ ഇ​ത്ര​യ​ധി​കം വി​ശ്വാ​സി​ക​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ക​ർ​ദി​നാ​ൾ പ​റ​ഞ്ഞു. വി​ശ്വാ​സ​ത്തി​ൽ വ​ള​രു​വാ​നും വി​ശ്വാ​സം മ​റ്റു​ള്ള​വ​ർ​ക്കു​പ​ക​ർ​ന്ന് ന​ൽ​കു​വാ​നും ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി ത​രു​ന്ന പ്രാ​ദേ​ശി​ക സ​ഭ​യോ​ടൊ​പ്പം വ​ള​ര​ണ​മെ​ന്നും ക​ർ​ദി​നാ​ൾ പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

അ​യ​ർ​ല​ൻ​ഡി​ലേ​ക്ക്് കു​ടി​യേ​റി​യ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ ആ​രാ​ധ​ന ക്ര​മ ജീ​വി​ത​ത്തി​ന് ആ​വ​ശ്യ​മാ​യ​തെ​ല്ലാം ഒ​രു​ക്കി​ത്ത​രു​ന്ന ഡ​ബ്ലി​ൻ അ​തി​രൂ​പ​ത​യ്ക്ക് ബി​ഷ​പ്പ് സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത് ന​ന്ദി പ​റ​ഞ്ഞു. സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ച​രി​ത്ര​വും അ​യ​ർ​ല​ൻ​ഡി​ലെ പ്ര​വ​ർ​ത്ത​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള വി​ഡി​യോ പ്ര​ദ​ർ​ശ​ന​ത്തോ​ടെ ആ​രം​ഭി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ന് ഫാ. ​ക്ലെ​മെ​ന്‍റ് പാ​ട​ത്തി​പ്പ​റ​ന്പി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​യ​ർ​ല​ൻ​ഡ് കോ​ഡി​നേ​റ്റ​ർ മോ​ണ്‍​സി​ഞ്ഞോ​ർ ആ​ന്‍റ​ണി പെ​രു​മാ​യ​ൻ ന​ന്ദി പ​റ​ഞ്ഞു. അ​യ​ര്ല​ണ്ടി​ലെ​ത്തി​യ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യ്ക്കും ബി​ഷ​പ്പ് സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്തി​നു​മു​ള്ള സ്നേ​ഹോ​പ​ഹാ​രം ബി​ഷ​പ്പ് ഡെ​ർ​മ​ട്ട് മാ​ർ​ട്ടി​ൻ സ​മ്മാ​നി​ച്ചു. അ​യ​ർ​ല​ൻഡി​ലെ വി​ശ്വാ​സ​സ​മൂ​ഹ​ത്തോ​ടു​ള്ള സ്നേ​ഹ​ത്തെ പ്ര​തി തി​ര​ക്കി​നി​ട​യി​ലും ഡ​ബ്ലി​നി​ൽ എ​ത്തി​ച്ചേ​ർ​ന്ന ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യ്ക്കു​ള്ള സ്നേ​ഹോ​പ​ഹാ​രം സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ൻ ച​ക്കാ​ല​യ്ക്ക​ൽ, കൈ​ക്കാ​ര​ൻ ടി​ബി മാ​ത്യു എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കി. അ​പ്പ​സ്റ്റോ​ലി​ക് വി​സി​റ്റേ​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​ചെ​റി​യാ​ൻ വാ​രി​കാ​ട്ടും പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ച്ചു. പാ​സ്റ്റ​റ​ൽ സെ​ന്‍റ​റ​ൽ ന​വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഡ​ബ്ലി​ൻ അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍​സി​ഞ്ഞോ​ർ പോ​ൾ ക​ല്ല​ൻ, ജോ​ണ്‍, ജി​മ്മി എ​ന്നി​വ​രെ​യും സീ​റോ മ​ല​ബാ​ർ സ​ഭ ആ​ദ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: മ​ജു പെ​ക്ക​ൽ