മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ നി​ർ​മാ​ണ​ത്തി​ന് വി​റ്റ​ൽ​സി കൗ​ണ്‍​സി​ലി​ന്‍റെ അ​നു​മ​തി
Wednesday, December 12, 2018 3:09 AM IST
മെ​ൽ​ബ​ണ്‍: സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക എ​പ്പിം​ഗി​ൽ സ്വ​ന്ത​മാ​ക്കി​യ സ്ഥ​ല​ത്തി​ൽ ദേ​വാ​ല​യ നി​ർ​മാ​ണ​ത്തി​ന് വി​റ്റ​ൽ​സി കൗ​ണ്‍​സി​ൽ അ​നു​മ​തി ന​ൽ​കി. എ​പ്പിം​ഗി​ൽ ഹ​നം ഫ്രീ​വേ​ക്ക് സ​മീ​പ​മു​ള്ള ര​ണ്ടേ മു​ക്കാ​ൽ എ​ക്ക​ർ സ്ഥ​ല​ത്താ​ണ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​നും പാ​രീ​ഷ് ഹാ​ളി​നും അനുബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ​ക്കു​മു​ള്ള അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മെ​ൽ​ബ​ണി​ലെ സീ​റോ മ​ല​ബാ​ർ സ​ഭാ​ഗം​ങ്ങ​ളാ​യ ബെ​നി​റ്റ് സേ​വ്യ​ർ, ജെ​നി റി​ജൊ എ​ന്നി​വ​രാ​ണ് ടൗ​ണ്‍ പ്ലാ​നിം​ഗും ദേ​വാ​ല​യ​ത്തി​ന്‍റെ ഡി​സൈ​നിം​ഗും നി​ർ​വ​ഹി​ച്ച​ത്. ക​ത്തീ​ഡ്ര​ൽ ഇ​ട​വ​കാ​ഗം​ങ്ങ​ൾ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ദേ​വാ​ല​യ​ത്തി​ന്‍റെ​യും പാ​രീ​ഷ് ഹാ​ളി​ന്‍റെ​യും നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​നെ ത​ന്നെ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് വി​കാ​രി ഫാ. ​മാ​ത്യു കൊ​ച്ചു​പു​ര​യ്ക്ക​ൽ, ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ഷി​ജി തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പോ​ൾ സെ​ബാ​സ്റ്റ്യ​ൻ