ബ്രെ​ക്സി​റ്റ് ക​രാ​ർ: വോ​ട്ടെ​ടു​പ്പ് പ്ര​ധാ​ന​മ​ന്ത്രി റ​ദ്ദാ​ക്കി
Wednesday, December 12, 2018 3:18 AM IST
ല​ണ്ട​ൻ: ബ്രെ​ക്സി​റ്റ് പി​ൻ​മാ​റ്റ ക​രാ​ർ സം​ബ​ന്ധി​ച്ച് പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ത്താ​നി​രു​ന്ന വോ​ട്ടെ​ടു​പ്പ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ് ഉ​പേ​ക്ഷി​ച്ചു. യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​മാ​യി വീ​ണ്ടും ച​ർ​ച്ച ന​ട​ത്തി പു​തി​യ ക​രാ​ർ രൂ​പീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണി​ത്.

എ​ന്നാ​ൽ, ഇ​ത​ല്ലാ​തെ മ​റ്റൊ​രു ക​രാ​ർ ബ്രി​ട്ട​നു ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​ണ്. ഇ​തി​ലും ന​ല്ലൊ​രു ക​രാ​ർ ബ്രി​ട്ട​നു കി​ട്ടി​ല്ലെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യും വാ​ദി​ച്ചി​രു​ന്ന​ത്.

വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡ് അ​തി​ർ​ത്തി സം​ബ​ന്ധി​ച്ച് യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് കൂ​ടു​ത​ൽ അ​നു​കൂ​ല​മാ​യൊ​രു നി​ല​പാ​ട് ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് തെ​രേ​സ മേ​യ് വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ, ബ്രി​ട്ട​ന്‍റെ പി​ൻ​മാ​റ്റ ക​രാ​റി​നു മേ​ൽ വീ​ണ്ടും ച​ർ​ച്ച ന​ട​ത്താ​ൻ മ​റ്റ് 27 അം​ഗ​രാ​ജ്യ​ങ്ങ​ളും ത​യാ​റ​ല്ലെ​ന്നാ​ണ് യൂ​റോ​പ്യ​ൻ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട​സ്ക് പ്ര​തി​ക​രി​ച്ച​ത്.

പ്ര​തി​പ​ക്ഷ​ത്തു​നി​ന്നും സ്വ​ന്തം പാ​ർ​ട്ടി​ക്കു​ള്ളി​ൽ നി​ന്നും ശ​ക്ത​മാ​യ എ​തി​ർ​പ്പു​ക​ൾ നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​രാ​ർ വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന് പി​ൻ​വ​ലി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി നി​ർ​ബ​ന്ധി​ത​യാ​യ​ത്. പു​തി​യ ക​രാ​റ​ല്ലെ​ങ്കി​ൽ, നി​ല​വി​ലു​ള്ള ക​രാ​റി​ൽ ഭേ​ദ​ഗ​തി എ​ങ്കി​ലും സാ​ധ്യ​മാ​ക്കി​യെ​ടു​ക്കാ​നാ​യി​രി​ക്കും യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ ശ്ര​മി​ക്കു​ക.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ