സി​ഡ്നി​യി​ൽ എം.​ഐ. ഷാ​ന​വാ​സി​ന്‍റെ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Wednesday, December 12, 2018 10:36 PM IST
സി​ഡ്നി: ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ് ഒ​ഐ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്ത​രി​ച്ച വ​യ​നാ​ട് എം​പി​യാ​യി​രു​ന്ന എം.​ഐ. ഷാ​ന​വാ​സി​ന്‍റെ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. അ​നു​സ്മ​ര​ണ​യോ​ഗം ബി.​ടി. ബെ​ൽ​റാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഷാ​ന​വാ​സ് ഒ​രു മാ​തൃ​ക​യാ​യി​രു​ന്നു​വെ​ന്ന് അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ബ​ൽ​റാം എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​ണ്‍​ഗ്ര​സി​ന്‍റെ എ​ക്കാ​ല​ത്തെ​യും ന​ല്ല നേ​താ​വും പാ​ർ​ട്ടി​യു​ടെ ഒ​രു മു​ന്ന​ണി​പ്പോ​രാ​ളി​യെ​യാ​ണ് ന​മു​ക്ക് ന​ഷ്ട​മാ​യ​തെ​ന്ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത അ​ഡ്വ പി​ടി. തോ​മ​സ് പ​റ​ഞ്ഞു. റൈ​റ്റ്സ് റോ​ഡ് ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ന്ന ഒ​ഐ​സി​സി. യോ​ഗ​ത്തി​ൽ ഷൈ​ബു പീ​ച്ചി​യോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പി​ടി. തോ​മ​സ് എം​എ​ൽ​എ, വി.​ടി. ബ​ൽ​റാം എം​എ​ൽ​എ, ആ​ന്‍റ​ണി യേ​ശു​ദാ​സ​ൻ, ജാ​ക്ക് ചെ​ന്പ​രി​ക്ക എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​നി​ൽ ഫി​ലി​പ്പ് സ്വാ​ഗ​ത​വും സി​റി​ൽ സാ​മു​വ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്