മൃ​ത​ശ​രീ​ര​ങ്ങ​ളോ​ടു​ള്ള അ​നാ​ദ​ര​വ്: പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്‍റെ നി​യ​മ​വേ​ദി വെ​ള്ളി​യാ​ഴ്ച
Thursday, December 13, 2018 8:17 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​വാ​സി​ക​ളു​ടെ മൃ​ത​ശ​രീ​ര​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ലെ വെ​ല്ലു​വി​ളി​ക​ളും മൃ​ത​ദേ​ഹ​ങ്ങ​ളോ​ട് കാ​ട്ടു​ന്ന അ​നാ​ദ​ര​വും സം​ബ​ന്ധി​ച്ചു പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഡ​ൽ​ഹി​യി​ൽ ച​ർ​ച്ച സം​ഘ​ടി​പ്പി​ക്കു​ന്നു. ഡി​സം​ബ​ർ 14 വെ​ള്ളി​യാ​ഴ്ച നെ​ഹ്റു മെ​മ്മോ​റി​യ​ൽ മ്യൂ​സി​യം ആ​ൻ​ഡ് ലൈ​ബ്ര​റി മ​ന്ദി​ര​ത്തി​ലാ​ണ്് ച​ർ​ച്ച സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പാ​ർ​ല​മെ​ന്‍റ് വി​ദേ​ശ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ ശ​ശി ത​രൂ​ർ മു​ഖ്യാ​ഥി​തി​യും രാ​ജ്യ​സ​ഭാ അം​ഗം ഡി. ​രാ​ജാ വി​ശി​ഷ്ടാ​തി​ഥി​യു​മാ​യി​രി​ക്കും. മു​ൻ ജ​ഡ്ജി​മാ​രും സു​പ്രീം കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രും ച​ർ​ച്ച ന​യി​ക്കും.

പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​ലെ വെ​ല്ലു​വി​ളി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് പ​ല​ത​വ​ണ നി​വേ​ദ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്നു. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്കു താ​ങ്ങാ​നാ​വാ​ത്ത വി​മാ​ന​ക്കൂ​ലി​യും മ​റ്റു നി​യ​മ​പ്ര​ശ്ന​ങ്ങ​ളും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​നോ​ടൊ​പ്പം മൃ​ത​ദേ​ഹ​ങ്ങ​ൾ ഭാ​രം നോ​ക്കി യാ​ത്രാ​നി​ര​ക്ക് നി​ശ്ച​യി​ക്കു​ന്ന​തി​ലെ നി​യ​മ​ലം​ഘ​ന​വും മ​ന്ത്രാ​ല​യ​ത്തെ ധ​രി​പ്പി​ക്കു​ക​യു​ണ്ടാ​യി.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ് ഭാ​ഗ​ത്ത് നി​ന്നും ത​ക്ക​താ​യ ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​വാ​ത്ത​തി​നെ തു​ട​ർ​ന്നു പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ അ​ടു​ത്തി​ടെ പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി​യു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. മൃ​ത​ശ​രീ​ര​ങ്ങ​ൾ​ക്ക് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ൽ​കു​ന്ന മാ​ന്യ​ത​യും അ​ന്ത​സും കാ​ത്ത് സം​ര​ക്ഷി​ക്ക​പ്പെ​ട​ണം, മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള യാ​ത്രാ​നി​ര​ക്ക് നി​യ​ന്ത്രി​ക്ക​ണം എ​ന്ന വി​ഷ​യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഹ​ർ​ജി പ​രി​ഗ​ണി​ച്ച കോ​ട​തി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തോ​ടും എ​യ​ർ ഇ​ന്ത്യ​യോ​ടും വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി.

ജ​നു​വ​രി 14 ന് ​ഹ​ർ​ജി വീ​ണ്ടും പ​രി​ഗ​ണി​യ്ക്ക​പ്പെ​ടും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഈ ​വി​ഷ​യ​ത്തി​ൽ ച​ർ​ച്ച സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സാ​മൂ​ഹി​ക അ​ക്കാ​ദ​മി​ക രം​ഗ​ത്തെ പ​ല പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കു​ന്ന ച​ർ​ച്ച​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​നാ​യി ലീ​ഗ​ൽ സെ​ല്ലി​ന്‍റെ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: +9189 29645629, 01126343459.


റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്