വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​സ്ത്ര ശി​ൽ​പ​ശാ​ല "ക്യൂ​രി​യോ​സി​റ്റി 2018' വി​ജ​യ​ക​ര​മാ​യി
Thursday, December 13, 2018 10:01 PM IST
ഡ​ബ്ലി​ൻ: ക്യൂ​രി​യോ​സി​റ്റി 2018 വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടും ശാ​സ്ത്ര​ബോ​ധം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. ഡി​സം​ബ​ർ ഒ​ന്ന് ശ​നി​യാ​ഴ്ച പാ​ൽ​മേ​ഴ്സ്ടൗ​ണ്‍ സെ​ന്‍റ്ലോ​ർ​ക്ക​ൻ​സ് സ്കൂ​ളി​ൽ എ​സെ​ൻ​സ് അ​യ​ർ​ല​ൻഡ് സം​ഘ​ടി​പ്പി​ച്ച കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള ഏ​ക​ദി​ന ശാ​സ്ത്ര ശി​ൽ​പ​ശാ​ല "ക്യൂ​രി​യോ​സി​റ്റി 2018' വ​ള​ർ​ന്നു​വ​രു​ന്ന ത​ല​മു​റ​യു​ടെ ശാ​സ്ത്ര​ബോ​ധ​ത്തി​നും അ​ന്വേ​ഷ​ണ​ത്വ​ര​യ്ക്കും മി​ക​ച്ച അ​ടി​ത്ത​റ ന​ൽ​കു​ന്ന​താ​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രി​ശ്ര​മ​വും ജി​ജ്ഞാ​സ​യും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് വ​ഴി​തെ​ളി​ച്ചു. രാ​വി​ലെ 10ന് ​ആ​രം​ഭി​ച്ച സ​യ​ൻ​സ് ക്വി​സ് ജി​തി​ൻ റാം ​ബെ​ൽ​ബി മോ​ൾ എ​ന്നി​വ​ർ ന​യി​ച്ചു. തു​ട​ർ​ന്ന് ഡോ. ​ര​ജി​ത് വ​ർ​മ്മ 'Sand & Technology' എ​ന്ന വി​ഷ​യ​ത്തി​ലും ജി​തി​ൻ റാം 'Science in everyday life' എ​ന്ന വി​ഷ​യ​ത്തി​ലും ക്ലാ​സു​ക​ളെ​ടു​ത്തു.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം ആ​രം​ഭി​ച്ച സ​യ​ൻ​സ് പ്രൊ​ജ​ക്ടു​ക​ൾ കു​ട്ടി​ക​ളു​ടെ അ​വ​ത​ര​ണ​ത്തി​ലും ശാ​സ്ത്ര​ബോ​ധ​ത്തി​ലും മി​ക​ച്ച ഒ​ന്നാ​യി​രു​ന്നു.

ഡോ. ​സു​രേ​ഷ് സി ​പി​ള്ള, ഡോ. ​ര​ജ​ത് വ​ർ​മ്മ, ഡോ. ​സി​താ​ര സോ​ണി, സി​താ​ര ജ​യി​ൻ എ​ന്നി​വ​ർ പ്രോ​ജ​ക്ടു​ക​ൾ വി​ല​യി​രു​ത്തി. സോ​ളാ​ർ സി​സ്റ്റം ഗ്ലോ​ബ​ൽ വാ​മിം​ഗ് പൊ​ലൂ​ഷ​ൻ എ​വ​ല്യൂ​ഷ​ൻ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. പ​വ​ർ പോ​യി​ൻ​റ് പ്ര​സ​ന്േ‍​റ​ഷ​ൻ, മോ​ഡ​ലു​ക​ൾ, ചാ​ർ​ട്ടു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച പ്രോ​ജ​ക്ടു​ക​ൾ ഒ​ന്നി​നൊ​ന്ന് മി​ക​ച്ച​താ​യി​രു​ന്നു​വെ​ന്ന്് ജ​ഡ്ജ​സ് വി​ല​യി​രു​ത്തി.

ഡോ. ​സു​രേ​ഷ് സി ​പി​ള്ള.'Why project based learning is important' എ​ന്ന വി​ഷ​യ​ത്തി​ൽ തു​ട​ർ​ന്ന് ക്ലാ​സെ​ടു​ത്തു. സെ​ബി സെ​ബാ​സ്റ്റ്യ​ൻ, ജോ​ണ്‍ ചാ​ക്കോ, ബ​ൽ​ബി​മോ​ൾ, സോ​ജി ജെ​യിം​സ്, വി​ഷ്ണു, ടോ​മി സെ​ബാ​സ്റ്റ്യ​ൻ, ജി​തി​ൻ റാം ​ശ്യാം ഈ​സ​ദ് അ​നീ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് Kumon Lucan cetnre സ്പോ​ണ്‍​സ​ർ ചെ​യ്ത കാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്തു.

ശാ​സ്ത്ര ശി​ൽ​പ​ശാ​ല വി​ജ​യി​ക​ളാ​യ​വ​ർ

ജൂ​നി​യ​ർ സ​യ​ൻ​സ് ക്വി​സ്: ജോ​നാ പി ​ഏ​ലി​യാ​സ്, കു​ര്യ​ൻ ബി​ജു, ജോ​യ​ൽ ഇ​മ്മാ​നു​വ​ൽ, ചേ​ത​ൻ ജോ​ട്ട്സി​ങ്

സീ​നി​യ​ർ സ​യ​ൻ​സ് ക്വി​സ്: പോ​ൾ വ​ർ​ഗീ​സ്, സ്റ്റീ​വ് വ​ർ​ഗീ​സ്, ജോ​യ​ൽ ജൂ​ബി ജോ​ണ്‍, ഇ​മ്മാ​നു​വ​ൽ ഏ​ലി​യാ​സ്

ജൂ​നി​യ​ർ സ​യ​ൻ​സ് പ്രോ​ജ​ക്റ്റ്: നി​വേ​ദ് ബി​നു, ജെ​റി​ൻ, കാ​ർ​ത്തി​ക് ശ്രീ​കാ​ന്ത് , ജ​നാ​ർ​ദ്ദ​ൻ ജേ​ക്ക​ബ്

സീ​നി​യ​ർ സ​യ​ൻ​സ് പ്രോ​ജ​ക്റ്റ്: ജോ​യ​ൽ സൈ​ജു, ജോ​വ​ക് സെ​ബി, നോ​യ​ൽ സു​ജ​ൻ​വി​ക്,

ജൂ​നി​യ​ർ സ​യ​ൻ​സ് പ്രോ​ജ​ക്റ്റ്: നി​വേ​ദ് ബി​നു, ജെ​റി​ൻ, 2 കാ​ർ​ത്തി​ക് ശ്രീ​കാ​ന്ത് , ജ​നാ​ർ​ദ്ദ​ൻ ജേ​ക്ക​ബ്

സീ​നി​യ​ർ സ​യ​ൻ​സ് പ്രോ​ജ​ക്റ്റ്: ജോ​യ​ൽ സൈ​ജു, ജോ​വ​ക് സെ​ബി, നോ​യ​ൽ സു​ജ​ൻ​വി​ക്