റബര്‍ വില അറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍
Friday, December 14, 2018 3:43 PM IST
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ റബര്‍ ബോര്‍ഡും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും ചേര്‍്ന്ന് റബ്ബര്‍ കിസാന്‍ എന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തു. റബര്‍ വിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, കൃഷിയെ സംബന്ധിച്ച വിവരങ്ങള്‍, ഓരോ മാസവും ചെയ്യേണ്ട കൃഷിപ്പണികള്‍, റബ്ബര്‍ ബോര്‍ഡ് സംഘടിപ്പിക്കുന്ന മീറ്റിംഗുകള്‍, പരിശീലന പരിപാടികള്‍, റബറുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, റബ്ബര്‍ ബോര്‍ഡ് ഓഫീസുകളുടെ വിലാസം തുടങ്ങി റബര്‍ ഉല്പാദന മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും റബര്‍ കിസാന്‍ ആപ്പില്‍ ലഭ്യമാണ്. ഗൂഗിളിലെ പ്ലേ സ്റ്റോറില്‍ നിന്ന് 'റബ്ബര്‍ കിസാന്‍' എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഇത് ഉപയോഗിക്കാം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍