ക​രോ​ൾ പ്ര​ദ​ക്ഷി​ണ​വും വാ​ർ​ഷി​ക​ധ്യാ​ന​വും
Monday, December 17, 2018 9:18 PM IST
ബം​ഗ​ളൂ​രു: ടി. ​ദാ​സ​റ​ഹ​ള്ളി സെ​ൻ​റ് ജോ​സ​ഫ് ആ​ൻ​ഡ് ക്ലാ​ര​റ്റ് ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന് ​ദി​വ്യ​ബ​ലി​ക്കു ശേ​ഷം ഇ​ട​വ​ക​യി​ലെ അ​ഞ്ചു​വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​വും ന​ട​ന്നു. വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ വീ​ടു​ക​ളി​ലേ​ക്ക് ക്രി​സ്മ​സ് ക​രോ​ൾ പ്ര​ദ​ക്ഷി​ണ​വും ന​ട​ത്ത​പ്പെ​ട്ടു.

ഈ​മാ​സം 21, 22, 23 തീ​യ​തി​ക​ളി​ൽ ഇ​ട​വ​ക​യി​ൽ ന​ട​ക്കു​ന്ന വാ​ർ​ഷി​ക ധ്യാ​ന​ത്തി​ന് ക​ണ്ണൂ​ർ പ​രി​യാ​രം എ​ന്പാ​ട്ട് ഇ​ഗ്നേ​ഷ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ. ​രാ​ജു അ​ഗ​സ്റ്റി​ൻ വ​ട്ട​പ്പ​റ​ന്പി​ലും ബ്ര​ദ​ർ ഡാ​ൽ​സ​ണും നേ​തൃ​ത്വം ന​ൽ​കും. 21നും 22​നും രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ​യും 23ന് ​രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യു​മാ​ണ് ധ്യാ​നം.

ധ്യാ​ന​ത്തി​ന്‍റെ എ​ല്ലാ ദി​വ​സ​വും ദി​വ്യ​ബ​ലി, കു​ന്പ​സാ​രം, കൗ​ണ്‍​സി​ലിം​ഗ്, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് മാ​ധ​വ​ത്ത്, സ​ഹ​വി​കാ​രി ഫാ. ​മാ​ത്യു മു​ത്തേ​ടം, കൈ​ക്കാ​ര·ാ​രാ​യ ടി.​എ. തോ​മ​സ്, എം.​ജെ. ആ​ഡ​ൻ​സ്, ജോ​മോ​ൻ ജോ​സ്, പ്ര​തീ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു.