ബം​ഗ​ളൂ​രു​വി​ൽ നോ​ർ​ക്ക റൂ​ട്ട്സ് സൗ​ദി എം​ബ​സി അ​റ്റ​സ്റ്റേ​ഷ​ൻ
Monday, December 17, 2018 9:19 PM IST
ബം​ഗ​ളൂ​രു: സൗ​ദി​യി​ലേ​ക്കു പോ​കാ​നി​രി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യം നോ​ർ​ക്ക റൂ​ട്ട്സി​ൻ​റെ ബം​ഗ​ളൂ​രു ഓ​ഫീ​സി​ൽ ആ​രം​ഭി​ച്ചു. ഇ​തി​നാ​യി അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, അ​വ​സാ​ന​വ​ർ​ഷ മാ​ർ​ക്ക് ലി​സ്റ്റ്, പാ​സ്പോ​ർ​ട്ട്, പാ​ൻ/​ആ​ധാ​ർ കാ​ർ​ഡ്, ഓ​ഫ​ർ ലെ​റ്റ​ർ പ​ക​ർ​പ്പ്, വീ​സ പ​ക​ർ​പ്പ് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. അ​പേ​ക്ഷ​ക​ർ നോ​ർ​ക്ക​യു​ടെ സ​ർ​വീ​സ് ചാ​ർ​ജാ​യി 708 രൂ​പ​യും എ​ച്ച്ആ​ർ​ഡി ഫീ​സാ​യി 75 രൂ​പ​യും സൗ​ദി എം​ബ​സി ഫീ​സ് ആ​യി 3,500 രൂ​പ​യും അ​ട​യ്ക്ക​ണം.

യു​എ​ഇ, കു​വൈ​റ്റ്, ഖ​ത്ത​ർ, ബ​ഹ്റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും അ​പ്പോ​സ്റ്റ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലു​ക​ൾ​ക്കും നി​ല​വി​ൽ നോ​ർ​ക്ക റൂ​ട്ട്സി​ൽ സൗ​ക​ര്യ​മു​ണ്ട്.

ഫോ​ണ്‍: 08025505090, 18004253939