ഓക്‌ലാന്‍ഡ്‌ പ്രി​മീ​യ​ർ ലീ​ഗ്: കേ​ര​ളാ വാ​രി​യേ​ഴ്സ് ചാ​ന്പ്യന്മാ​രാ​യി
Thursday, December 20, 2018 8:25 PM IST
ഓക്‌ലാന്‍ഡ്‌: ന്യൂ​സി​ലാ​ൻ​ഡി​ലെ ജ​ന​പ്രി​യ ക്രി​ക്ക​റ്റാ​യ ഓ​ക് ലാ​ൻ​ഡ് പ്രി​മീ​യ​ർ ലീ​ഗി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​വ​ട്ട​വും കേ​ര​ളാ വാ​രി​യേ​ഴ്സ് ചാ​ന്പ്യന്മാരാ​യി. ലീ​ഗ് ചാം​പ്യന്മാ​രാ​യി ഫൈ​ന​ലി​ൽ എ​ത്തി​യ കേ​ര​ളാ വാ​രി​യേ​ഴ്സ് അ​വ​സാ​ന ഓ​വ​ർ വ​രെ ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ലാ​ൻ​ഡിം മൊ​ബൈ​ൽ സൂ​പ്പ​ർ കിം​ഗ്സി​നെ​യാ​ണ് ര​ണ്ടു വി​ക്ക​റ്റി​ന് ത​ക​ർ​ത്ത​ത്.

ബീ​നാ​ഷ് ന​ന്പ്യാ​ർ, കി​ര​ണ്‍ ജോ​ണി എ​ന്നി​വ​രു​ടെ മാ​സ്മ​രി​ക പ്ര​ക​ട​ന​മാ​ണ് വാ​രി​യേ​ഴ്സി​നെ വി​ജ​യ​ത്തി​ലേ​യ്ക്ക് ന​യി​ച്ച​ത്. എ​ബി​ൻ പി. ​കെ. ക്യാ​പ്റ്റ​നാ​യ ടീ​മി​ൽ പ്ര​വീ​ണ്‍ ബേ​ബി, ബീ​നാ​ഷ് , ഷെ​റി​ൻ തോ​മ​സ് എ​ന്നി​വ​ർ ഐ​ക്ക​ണ്‍ താ​ര​ങ്ങ​ളാ​യി​രു​ന്നു.

ടി​ന്േ‍​റാ ദേ​വ​സി, അ​രു​ണ്‍ സ​ണ്ണി, അ​നൂ​പ് ആ​ലൂ​ക്ക, വി​പി​ൻ ജോ​ണ്‍, കി​ര​ണ്‍ ജോ​ണി, ബി​ബി​ൻ ബോ​സ്, അ​ല​ക്സാ​ണ്ട​ർ വ​ർ​ഗീ​സ് , നി​ക്സ​ണ്‍ ഫെ​ലി​ക്സ്, തോ​മ​സ് കു​ട്ടി ചാ​മ​ക്കാ​ലാ​യി​ൽ, അ​ഖി​ൽ മാ​ത്യു, ജി​ഷ്ണു രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ടീം ​അം​ഗ​ങ്ങ​ളാ​യി​രു​ന്നു.

ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​രം കീ​വി​ക​ളു​ടെ നാ​ട്ടി​ൽ കേ​ര​ളാ വാ​രി​യേ​ഴ്സി​ന്‍റെ വി​ജ​യ​ത്തി​ന് മാ​റ്റു കൂ​ട്ടി. ജോ​ബി സി​റി​യ​ക്ക്, ബി​ജോ മോ​ൻ ചേ​ന്നാ​ത്ത് , ജി​മ്മി പു​ളി​ക്ക​ൽ, ജോ​ബി​റ്റ് കി​ഴ​ക്കേ​ക്കു​റ്റ്, സ​ബി മോ​ൻ അ​ല​ക്സ് എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള കേ​ര​ളാ വാ​രി​യേ​ഴ്സ് ടീ​മി​ന്‍റെ സ്പോ​ണ്‍​സ​ർ​മാ​ർ അ​ന്നു ന​രം​ഗ്, ശ​ര​ത് ജോ​സ്, ശ്രീ​നി​വാ​സ്, ഓ​സ്റ്റി​ൻ ബേ​സി​ൽ, ഒ​ലി​വ​ർ പെ​രേ​രാ എ​ന്നി​വ​രാ​ണ്.

റി​പ്പോ​ർ​ട്ട്: റെ​ജി പാ​റ​യ്ക്ക​ൽ