വി​വ​രാ​വ​കാ​ശ​നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രോ​ട് വി​വേ​ച​നം: കേ​ന്ദ്രസ​ർ​ക്കാ​രി​ന് ഹൈ​ക്കോ​ട​തി​യു​ടെ നോ​ട്ടീ​സ്
Saturday, December 22, 2018 8:42 PM IST
ന്യൂ​ഡ​ൽ​ഹി: വി​വ​രാ​വ​കാ​ശ നി​യ​മം ഉ​പ​യോ​ഗി​ച്ചു പ്ര​വാ​സി ഇ​ന്ത്യാ​ക്കാ​ർ​ക്ക് വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടാ​നാ​കു​മോ എ​ന്ന കാ​ര്യം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​രി​ന് നോ​ട്ടീ​സ് ന​ൽ​കി. പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​നു വേ​ണ്ടി അ​ഡ്വ. ജോ​സ് എ​ബ്രാ​ഹം ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജിയിന്മേ​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി.

കേ​ന്ദ്ര​മ​ന്ത്രി​യാ​യ ജി​തേ​ന്ദ്ര സിം​ഗ് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മാ​സം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് വി​വ​രാ​വ​കാ​ശ നി​യ​മം അ​നു​സ​രി​ച്ചു വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടാ​ൻ സാ​ധ്യ​മ​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ച​ത്. വി​വേ​ച​നാ​പ​ര​മാ​യ ഈ ​മ​റു​പ​ടി വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ ഇ​ട​യി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.

വി​വ​രാ​വ​കാ​ശ നി​യ​മം അ​നു​സ​രി​ച്ചു എ​ല്ലാ ഇ​ന്ത്യ​ൻ പൗ​ര·ാ​ർ​ക്കും ഏ​തൊ​രു സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ കൈ​പ്പ​റ്റു​ന്ന​തി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്നി​രി​ക്കെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്നു എ​ന്ന​തി​ന്‍റെ പേ​രി​ൽ ഇ​ന്ത്യ​ൻ പൗ​രന്മാ​രെ വേ​ർ​തി​രി​ച്ചു കാ​ണു​ന്ന​ത് ക​ടു​ത്ത വി​വേ​ച​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ പ​ല​ത​വ​ണ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ മ​റു​പ​ടി ഒ​ന്നും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കേ​സ് വീ​ണ്ടും ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ന് മു​ൻ​പാ​യി മ​റു​പ​ടി ന​ൽ​കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ചീ​ഫ് ജ​സ്റ്റി​സ് അ​ട​ങ്ങു​ന്ന ബ​ഞ്ചി​ന്‍റെ നി​ർ​ദേ​ശം. പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ ജോ​സ് എ​ബ്രാ​ഹം, ശ്രീ​വി​ഗ്നേ​ഷ് എ​ന്നി​വ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്