കായികദിനം ആഘോഷിച്ചു
Wednesday, December 26, 2018 11:06 PM IST
ബംഗളൂരു: ഹുള്ളഹള്ളി ക്രൈസ്റ്റ് അക്കാഡമിയിൽ വാർഷിക കായികദിനാഘോഷം നടന്നു. സായ് സീനിയർ അത്‌ലറ്റിക് പരിശീലകൻ കുര്യൻ പി. മാത്യു മുഖ്യാതിഥിയായിരുന്നു. ഇന്‍റർക്ലാസ് മാർച്ച്പാസ്റ്റ് മത്സരം കായികദിനാഘോഷത്തിൽ ശ്രദ്ധേയമായി. ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലുള്ള വിദ്യാർഥികളെ ഓരോ വിഭാഗമായി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. ഓരോ വിഭാഗത്തിലെയും വേഗമേറിയ ആൺ,പെൺ താരങ്ങൾക്ക് പ്രത്യേക പുരസ്കാരങ്ങൾ നല്കി. വിദ്യാർഥികൾക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും വിവിധ ഇനങ്ങളിൽ മത്സരിച്ചു. വിജയികൾ എല്ലാവർക്കും മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.